ഐ പി സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501( അപകീര്‍ത്തികരമായവ പ്രസിദ്ധീകരിക്കല്‍), 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.
ബോളിവുഡ് താരം ഷാറുഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് മാലിക് നടത്തിയത്. ദേശിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന
കഴിഞ്ഞ ദിവസം വാംഖഡേക്കെതിരെ എന്‍ സി പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് നവാബ് മാലിക് ആരോപിച്ചത്. മുസ്ലിമായ
മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് ഇടപാടുകാരുമായി വാങ്കഡെക്ക് ബന്ധമുണ്ടെന്നും കത്തില്‍ പറയുന്നു. അഭിഭാഷകനായ അയാസ് ഖാന്‍ വഴിയാണ് പണം കൈപ്പറ്റിയതെന്നും തട്ടിപ്പ് കൃത്രിമ തെളിവുകള്‍ ഉണ്ടാക്കിയാണ് ബോളിവുഡ് താരങ്ങളില്‍ നിന്നും പണം കൈപ്പറ്റിയതെന്നും കത്തില്‍ പറയുന്നു. ഇത്തരത്തില്‍ പണം നേടിയ 26 കേസുകളുടെ വിശദാംശങ്ങള്‍ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, ഇതിനു മറുപടിയായി സമീർ വാങ്കഡെ തന്നെ രംഗത്തെത്തിയിരുന്നു. നിലവാരമില്ലാത്ത കാര്യങ്ങള്‍ ആരോപിച്ച് ലഹരിക്കടത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. തന്‍റെ മരിച്ചു പോയ അമ്മയേയും , അവരുടെ മതവുമൊക്കെ എന്തിനാണ് ചര്‍ച്ചക്ക് കൊണ്ട് വരുന്നത്. എന്‍റെ മതവുമായി സംശയമുള്ളവര്‍ക്ക് എന്‍റെ ജന്മനാട്ടില്‍ പോയി ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ് - സമീര്‍ വാങ്കഡെ പറഞ്ഞു.
പീഡനകേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപ്പെട്ടു എന്നായിരുന്നു ആരോപണം. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിരുന്നു. പീഡന പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത് . പ്രശ്നം ഒത്തുതീര്‍ക്കണമെന്നും അടിയന്തിരമായി നല്ല രീതിയില്‍ പരിഹരിക്കണമെന്നുമാണ് ടെലഫോണ്‍ വഴി മന്ത്രി ശശീന്ദ്രന്‍ യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്നത്.
അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയാളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
എന്‍സിപി നേതാവ് മാണി സി പി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന് വ്യക്തമാക്കി. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായി പാലായില്‍ നിന്നും വീണ്ടും ജനവിധി തേടും. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയിലും പങ്കെടുത്തേക്കുമെന്ന വാര്‍ത്തകളുമുണ്ട്.
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. കാവൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് നീക്കിയതായി ചെയര്‍മാന്‍ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായണ്‍കാജി ശ്രേഷ്ഠ അറിയിച്ചു
പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി
പാലാ നിയമസഭാ സീറ്റ് പിടിച്ചെടുത്തത് 20 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായാണ് എന്ന് എന്‍ സി പി നേതാവ് ടി. പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന് അവസാനം മണ്ഡലം പിടിച്ചെടുക്കുകയാണ് മാണി സി കാപ്പനും എല്‍ഡിഎഫും ചെയ്തത്
ജോസിന്‍റെ മുന്നണി പ്രവേശനം എല്‍.ഡി.എഫില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ജോസ് വിഭാഗം ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ആര്‍ക്കും ഒരു എതിര്‍പ്പുമില്ല. എന്നാല്‍ അത് ഞങ്ങളുടെ സീറ്റുകളില്‍ കൈവച്ചു വേണ്ട എന്നും മാണി സി കാപ്പന്‍