ശരത് പവാര്‍ എന്ത് തീരുമാനമെടുത്താലും ഞങ്ങള്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കും- മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: എന്‍സിപി ദേശീയ തലത്തിലെ ആശയക്കുഴപ്പത്തില്‍ നിലപാട് വ്യക്തമാക്കി കേരള ഘടകത്തിലെ മുതിര്‍ന്ന നേതാവും വനം വകുപ്പ്  മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ അനിവാര്യതയാണ് പ്രധാനം. ശരത് പവാര്‍ എന്ത് തീരുമാനമെടുത്താലും എന്‍സിപി കേരള ഘടകം മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നാണ്  മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്. ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹം എന്‍ഡിഎ സഖ്യത്തില്‍ ചേരാനൊരുങ്ങുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. 

ദേശീയ തലത്തിലെ അനിവാര്യമായ രാഷ്ട്രീയത്തിനപ്പുറം ഏതു നേതാവ് എന്ത്‌ നിലപാട് സ്വീകരിച്ചാലും ജനം ഒപ്പമുണ്ടാവില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ശരത്പവാര്‍ 'ഇന്ത്യ' മഹാസഖ്യം വിടുമെന്ന് താന്‍ കരുതുന്നില്ലെന്നും രാഷ്ട്രീയ പരിപാടി അല്ലാത്തതിനാലാണ് മോദിയുമായി വേദി പങ്കിട്ടതെന്നും അദ്ദേഹം പറഞ്ഞു. മറിച്ചൊരു നിലപാട് സ്വീകരിച്ചാല്‍ ശരത് പവാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപ്രസക്തനാകുമെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി കൂടി പങ്കെടുത്ത ലോക്മാന്യ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്‍റെ  പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ശരദ് പവാര്‍. 7 വര്‍ഷത്തിന് ശേഷമാണ് പവാര്‍ മോദിയുമായി വേദി പങ്കിട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പവാര്‍ എന്‍ഡിഎയുമായി അടുക്കുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ വന്നത് ലോക്മാന്യ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റിന്‍റെ  പരിപാടിക്ക് ശേഷമാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി പിളര്‍ത്തി പുറത്തുപോയ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. അതേസമയം, താന്‍ എന്‍ഡിഎയുമായി അടുക്കുന്നു എന്നതരത്തില്‍ വന്ന ആരോപണങ്ങളെ ശരത് പവാര്‍ തള്ളി. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചതിനാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധിക്കുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 22 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More