ബിജെപിയിലെത്തിയാല്‍ അഴിമതിക്കാരെന്ന് വിളിച്ചവരെ അവര്‍ തന്നെ വിശുദ്ധരാക്കും- സഞ്ജയ് റാവത്ത്‌

മുംബൈ: ബിജെപിക്ക് മറ്റ് പാര്‍ട്ടികളെ ഭിന്നിപ്പിച്ച് തങ്ങളിലേക്ക് ലയിപ്പിക്കാന്‍ മാത്രമേ അറിയുകയുളളുവെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ബിജെപിയിലെത്തിയാല്‍ അഴിമതിക്കാരെന്ന് വിളിച്ചവരെ അവര്‍ തന്നെ വിശുദ്ധരാക്കുമെന്നും മഹാരാഷ്ട്രയിലും അതുതന്നെയാണ് നടക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍സിപി പിളര്‍ത്തി അജിത് പവാറുള്‍പ്പെടെയുളള നേതാക്കള്‍ ബിജെപിക്കൊപ്പം പോയതിനുശേഷം ശരത് പവാര്‍ നടത്തുന്ന പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്. അവര്‍ മറ്റ് പാര്‍ട്ടികളെ ഭിന്നിപ്പിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ത്താനാണ് ശ്രമിക്കുന്നത്. മഹാരാഷ്ട്രയില്‍ നിങ്ങള്‍ക്കത് കാണാനാകും. ഏറ്റവും വലിയ അഴിമതിക്കാരെന്ന് അവര്‍ വിളിച്ചവരെല്ലാം ബിജെപിയില്‍ ചേര്‍ന്നതോടെ വിശുദ്ധരാവുകയാണ്'- സഞ്ജയ് റാവത്ത് പറഞ്ഞു. അജിത് പവാറും അനുയായികളും ഷിന്‍ഡെ-ബിജെപി സര്‍ക്കാരില്‍ ചേര്‍ന്നപ്പോള്‍ ഷിന്‍ഡെ വിഭാത്തിലുളള പതിനെട്ടോളം എംഎല്‍എമാര്‍ ഉദ്ധവ് താക്കറെ വിഭാഗത്തെ ബന്ധപ്പെട്ടിരുന്നെന്നും അജിത് പവാറിനും എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കിയതില്‍ ഷിന്‍ഡെ വിഭാഗത്തിലുളളവര്‍ അസ്വസ്ഥരാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 23 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More