എം. എം. മണി 'വാ പോയ കോടാലി'യെന്ന് മാണി സി. കാപ്പന്‍

തന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍. മന്ത്രി എം. എം. മണി വാ പോയ കോടാലിയാണ്, വണ്‍, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിന്റെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. നേരത്തെ, മാണി സി കാപ്പന്റെ നടപടി  'ശുദ്ധ പോക്രിത്തരമാണെന്നും' മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് അദ്ദേഹത്തിനെന്നും എം. എം. മണി പ്രതികരിച്ചിരുന്നു.

അതേസമയം, എന്‍സിപി കേന്ദ്രനേതൃത്വം ഇടതുമുന്നണിക്കൊപ്പമെന്നു മാണി സി. കാപ്പന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാര്‍ട്ടി വിട്ടു യുഡിഎഫുമായി സഹകരിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മന്ത്രി ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എന്‍സിപിയിൽ നിന്നുള്ള മാണി സി. കാപ്പന്‍റെ രാജി വഞ്ചനയായി കാണേണ്ടതില്ലെന്നായിരുന്നു ടി. പി. പീതാംബരന്‍റെ പ്രതികരണം. ജയിച്ച സീറ്റ് തോറ്റ പാര്‍ട്ടിക്ക് കൊടുത്തതിലുള്ള വിഷമമാണ് കാപ്പനെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Contact the author

News Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More