'എന്റെ പാർട്ടി ബിജെപിക്കൊപ്പം പോകില്ല'- ശരത് പവാർ

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍. ചില അഭ്യുദയകാംക്ഷികള്‍ തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അതുണ്ടാകില്ലെന്ന് ശരത് പവാര്‍ പറഞ്ഞു. സോലാപൂര്‍ ജില്ലയിലെ സംഗോളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'എന്‍സിപിയുടെ ദേശീയ അധ്യക്ഷനെന്ന നിലയില്‍ എന്റെ പാര്‍ട്ടി ബിജെപിക്കൊപ്പം പോകില്ലെന്ന് വ്യക്തമാക്കുകയാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുമായുളള ഏത് ബന്ധവും എന്‍സിപിയുടെ രാഷ്ട്രീയ നയവുമായി യോജിക്കുന്നതല്ല. ചില അഭ്യുദയകാംക്ഷികള്‍ എന്നെ ബിജെപിക്കൊപ്പം ചേരാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും അവരുമായി ഒരിക്കലും സഖ്യത്തിലേര്‍പ്പെടില്ല'- ശരത് പവാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനന്തരവനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറുമായുളള രഹസ്യകൂടിക്കാഴ്ച്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'അവന്‍ എന്റെ മരുമകനാണ്. ഞാന്‍ എന്റെ മരുമകനെ കാണുന്നതില്‍ എന്താണ് തെറ്റ്? കുടുംബത്തിലെ മുതിര്‍ന്ന അംഗമെന്ന നിലയില്‍ ഞാന്‍ മറ്റൊരു കുടുംബാംഗത്തെ കാണുന്നു. അതില്‍ യാതൊരു പ്രശ്‌നവുമില്ല'- ശരത് പവാര്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More