സല്മാന് റുഷ്ദിയുടെ പതിനഞ്ചാമത്തെ പുസ്തകമാണ് വിക്ടറി സിറ്റി. ആറുമാസം മുന്‍പ് യുഎസില്‍വെച്ച് കഴുത്തിന് കുത്തേറ്റ റുഷ്ദിയുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല.
ധാരാളം ആളുകള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 4.17-നാണ് ഭൂചലനം അനുഭവപ്പെട്ടത്.
പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാക് പട്ടാള ജനറലായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.
ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്
ഷഹീന് അഫ്രിദി ട്വിറ്ററില്‍ കുറിച്ചു. എല്ലാവര്ക്കും സ്വകാര്യതയുണ്ട്. അത് നഷ്ടപ്പെടാന്‍ ആരും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹര നിമിഷത്തിന്റെ സന്തോഷം ഇല്ലാതാക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷഹീന് അഫ്രിദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കണ്ണിലെ ജലാശാം കുറയുമ്പോള്‍ ഉപയോഗിക്കുന്ന തുള്ളി മരുന്നും വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനത്തില്‍ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്
കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 150 ലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്
'കുറച്ചുനാളുകളായി ഒരുവിഭാഗം ആളുകള്‍ എനിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. പൊതുപരിപാടികളില്‍ സജീവമാകുന്നില്ലെന്നും റാലികള്‍ സംഘടിപ്പിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നുവരുന്നുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസം നില്ക്കുന്ന കാര്യങ്ങള്‍ക്ക് മാറ്റം വരുത്തണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണക്കൂടം തയ്യാറാകണമെന്നും യു എന്‍ മേധാവി പറഞ്ഞു.
നാല്‍പ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിന്‍സ് 2008-ലാണ് ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ കൊവിഡ് ചുമതലയുളള മന്ത്രിയായി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രീതി നേടിയിരുന്നു.
ഗൂഗിളില്‍ ജോലി ചെയ്യുന്ന 6 ശതമാനം ആളുകളെയാണ് പിരിച്ചുവിട്ടത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് ഇനിയും കാലതാമസം വരരുതെന്നും മികച്ച തീരുമാനങ്ങളിലൂടെ മാത്രമേ കമ്പനിയ്ക്ക് ഉയര്‍ന്നുവരാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു