ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ സി പി മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. 40 മുതല്‍ 45 സീറ്റില്‍ വരെ എന്‍ സി പി മത്സരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അലാറം ക്ലോക്ക് അടയാളത്തിലാണ് എന്‍ സി പി ജനവിധി തേടുക. എന്‍ സി പി മത്സര രംഗത്ത് എത്തുന്നത് കോണ്‍ഗ്രസ് വോട്ട് ബാങ്കിനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം, നഷ്‌ടമായ ദേശിയ പാര്‍ട്ടി പദവി തിരിച്ചുപിടിക്കുകയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവിയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ ലോക്‌സഭയില്‍ രണ്ടുശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അതിന് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുചിഹ്നം ലഭിക്കില്ല.