അതേസമയം, വിജയ് ബാബുവിന്റെ ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുറ്റാരോപിതനെതിരെ മറ്റൊരു ആരോപണം സാമൂഹിക മാധ്യമത്തില്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് പരാതിയായി ലഭിച്ചിട്ടില്ലെന്നും നാഗരാജു പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും രാജ്യത്തെ ഫെഡറല്‍ സംവിധാനം സുശക്തമാക്കുന്നതിനെ കുറിച്ചും ഏറ്റവും ആദ്യം സംസാരിക്കേണ്ടിയിരുന്ന ഇടതുപക്ഷത്തെ അമ്പരപ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ തമിഴ്നാട്ടിലെ എം കെ സ്റ്റാലിനും ചത്തീസ്ഗഡിലെ ഭൂപേഷ് ഭാഗലും രാജസ്ഥാനിലെ അശോക് ഗഹ്ലോട്ടും പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയും നയപരിപാടികള്‍ പ്രഖ്യാപിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക, രാഷ്ട്രീയ നയസമീപനങ്ങള്‍ക്കെതിരെ ഏറ്റവുമാദ്യം രംഗത്തുവരുന്നതും ഇവരാണ്
കോഴിക്കോട് ബീച്ചിലെത്തിയ കുട്ടികള്‍ വെള്ളമെന്ന് കരുതി രാസലായനി കുടിച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് കോര്‍പ്പറേഷനും ഭക്ഷ്യ സുരക്ഷാ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് വരക്കല്‍ ബീച്ചിലെ രണ്ടു തട്ടുകടകളില്‍ നിന്നും ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് കണ്ടെത്തിയത്.