സിപിഐയ്ക്കും എന്‍സിപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ദേശീയ പാര്‍ട്ടി പദവി നഷ്ടമായി

ഡല്‍ഹി:  സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. തിങ്കളാഴ്ച്ചയാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതല്‍ മൂന്ന് പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികള്‍ മാത്രമായിരിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിക്കുകയും ചെയ്തു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ ലോക്‌സഭയില്‍ രണ്ടുശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അതിന് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുചിഹ്നം ലഭിക്കില്ല.

നിലവില്‍ രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളാണുളളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ബിഎസ്പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവ.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 18 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 20 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More