ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മലിംഗ കളിച്ച നാല് കളിയിലും കിരീടം നേടാന്‍ ടീമിന് സാധിച്ചിട്ടുണ്ട്. ഐ പി എലിലും രാജ്യാന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച മലിംഗയെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി രാജസ്ഥാന് റോയല്‍സ് തെരഞ്ഞെടുത്തിരിക്കുന്നത് കിരീടം ലക്ഷ്യം വെച്ചാണ്.
തീര്‍ച്ചയായും ശരിയായ സമയത്താണ് അദ്ദേഹത്തിന് അവസരം ലഭിച്ചിരിക്കുന്നത്. റുതുരാജ് ടി20 ടീമിലുണ്ടായിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലുമുണ്ട്. അദ്ദേഹം എവിടെപ്പോയാലും അവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും'- ചേതന്‍ ശര്‍മ്മ പറഞ്ഞു.
ഇന്ത്യന്‍ ടീം ഷമിയോടൊപ്പമുണ്ട് ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാവില്ല. ഇന്ത്യയുടെ ക്യാപ്റ്റനെന്ന നിലയില്‍ ഉറപ്പുനല്‍കുകയാണ്. നട്ടെല്ലില്ലാത്ത ഒരു കൂട്ടം ആളുകളെപ്പോലെ സമൂഹമാധ്യമങ്ങളിലല്ല മൈതാനത്തിലാണ് ഞങ്ങള്‍ കളിക്കുന്നത്. ഇ
പുതിയ പദങ്ങളുടെ പ്രയോഗത്തിലൂടെ ക്രിക്കറ്റ് പുരുഷന്മാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നല്‍കാനാവുമെന്നാണ് കരുതുന്നത്. 2017 ല്‍ തന്നെ ഇത്തരത്തില്‍ ഒരു പൊതു നിര്‍ദ്ദേശം വന്നിരുന്നുവെങ്കിലും അന്ന് അന്തിമ തീരുമാനമായിരുന്നില്ല. ആണുങ്ങൾ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്സ്മാൻ എന്ന പദം ഉപയോഗിച്ചുകൊണ്ടിരുന്നത്, എന്നാല്‍ ഇന്ന് അങ്ങനെയല്ല.
ടീമംഗങ്ങളെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയതിന് ശേഷമാണ് മത്സരത്തിനായി ഒവലിലേക്ക് പോകാന്‍ അനുവദിച്ചത്. പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തെയാകെ പ്രതിസന്ധിയിലാക്കുന്ന വാര്‍ത്ത ബി സി സി ഐ പുറത്തുവിട്ടത്.
താലിബാന് തീവ്രവാദികള്‍ രാജ്യം കീഴടിക്കിയപ്പോള്‍ മുതല്‍ ഞങ്ങള്‍ ഓരോരുത്തരും ഐസിസിക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ യാതൊരുവിധത്തിലുള്ള മറുപടിയും ലഭിച്ചില്ല. എന്തുകൊണ്ടാണ് അവർ ഞങ്ങളോട് പ്രതികരിക്കാത്തതെന്നറിയില്ല. ഞങ്ങള്‍ ലോകത്ത് ജീവിച്ചിരിപ്പില്ലായെന്ന നിലപാടാണ് ഐ സി സി സ്വീകരിക്കുന്നത്. താലിബാൻ കാബൂളിൽ വന്നതിനു ശേഷം എല്ലാ പെൺകുട്ടികളെയും രക്ഷിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിച്ചിരുന്നു.
പാകിസ്ഥാനിലെ മാധ്യമ പ്രവര്‍ത്തക നൈല ഇനായത്ത് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഫ്രീദി താലിബാനെ പുകഴുത്തുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് താലിബാൻ ഇത്തവണ പോസിറ്റീവായാണ് അധികാരം പിടിച്ചെടുത്തതെന്ന് തോന്നുന്നു. കാരണം അവർ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളില്‍ അഞ്ച് ഇന്നിംഗ്സുകളിൽ 24.80 ശരാശരിയിൽ 124 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടാന്‍ സാധിച്ചത്. മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലാണ് അദ്ദേഹത്തിന് അർദ്ധ സെഞ്ച്വറി നേടാനായത്. പരിശീലനത്തിന്റെ കുറവോ സാങ്കേതികപ്പിഴവുകളോ കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിക്കുന്നതായി തനിക്ക് തോന്നിയിട്ടില്ല.