കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറാണ് സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 'ഗുസ്തി താരങ്ങള്‍ ആവശ്യപ്പെടുന്ന വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ്
അപകടത്തില്‍ പെട്ട കോറാമണ്ഡല്‍ എക്സ്പ്രെസ്സില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങളാണ് വൈദ്യതാഘാതമേറ്റ് മരണപ്പെട്ടതാണ് എന്ന് സംശയിക്കപ്പെടുന്നത്. പാളം തെറ്റിയ കോറാമണ്ഡല്‍ എക്സ്പ്രെസ്സിലിടിച്ച് ശ്വന്താപൂര്‍- ഹൗറ എക്സ്പ്രെസ്സും തകര്‍ന്നിരുന്നു. ഈ ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണതാകാം പരിക്കേല്‍ക്കാത്ത നാല്‍പത് പേരുടെ മരണത്തിന് കാരണം എന്നാണ് നിഗമനം
നിലവില്‍ അരിക്കൊമ്പന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ നാട്ടിലിറങ്ങി ഭീതിപരത്തിയ 'അരിക്കൊമ്പനെ ഇന്നലെ പുലർച്ചെ തേനി ജില്ലയിലെ പൂശാനംപെട്ടിക്കടുത്ത് വച്ചാണ് വിദഗ്ദസംഘം മയക്കുവെടിവെച്ച് പിടിച്ചത്.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കും. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപാ വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപാ വീതവും നല്‍കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു
ജോലിക്കൊപ്പം പോരാട്ടം തുടരുമെന്നും സാക്ഷി മാലിക് സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ കുറിച്ചു. ഗുസ്തി താരങ്ങളുടെ സമരത്തില്‍ സജീവമായിരുന്ന സാക്ഷി മാലിക് തിരികെ ജോലിയില്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്