കപില്‍ സിബലിന്‍റെ വസതിയില്‍ ഒത്തുകൂടി പ്രതിപക്ഷ പാര്‍ട്ടികള്‍

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം. കപില്‍ സിബലിന്‍റെ വസതിയിലാണ് യോഗം നടന്നത്. കപില്‍ സിബലിന്‍റെ ജന്മദിനത്തോടനുബന്ധിച്ചാണ് നേതാക്കള്‍ ഒത്ത് കൂടിയതെങ്കിലും വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്ത്രം മെനയുന്നതിന്‍റെ ഭാഗമായാണ് ഈ കൂടി ചേരല്‍ എന്നാണ് വിലയിരുത്തുന്നത്. സീതാറാം യെച്ചൂരി (സിപിഎം), ഡി. രാജ (സിപിഐ), ലാലു പ്രസാദ് യാദവ് (ആർജെഡി), ഡെറക് ഒബ്രിയൻ (ടിഎംസി), തിരുച്ചി ശിവ (ഡിഎംകെ) ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ ആളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 -ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോൺഗ്രസിന് അതിന്റെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ, പ്രതിപക്ഷത്തിരുന്ന് ബിജെപിയെ നേരിടാന്‍ സാധിക്കുമെന്ന് മറ്റ് പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ചു. അതോടൊപ്പം, നിലവില്‍ കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്  ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ, കോൺഗ്രസ് നേതാക്കൾ പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായില്ല. 

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 2 days ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More