അജിത്‌ പവാറിനൊപ്പം 28 എംഎൽഎമാർ; കൂറുമാറ്റം മറികടക്കാനുള്ള എണ്ണമില്ല

മുംബൈ: എന്‍സിപിയിലെ ഇരുവിഭാഗങ്ങളുടെയും നിര്‍ണായകയോഗം മുംബൈയില്‍ നടന്നപ്പോള്‍ 28 എംഎൽഎമാർ അജിത്‌ പവാറിനൊപ്പം പോയി. ശരദ്‌ പവാര്‍ വിളിച്ച യോഗത്തില്‍ 13 എംഎല്‍എമാരാണ് എത്തിയത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉള്ളത്. അതില്‍ 11 എംഎല്‍എമാരോളം ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കുന്നില്ല. ഇവരുടെ നിലപാടായിരിക്കും നിര്‍ണായകമാകുക. ഇരുപക്ഷവും എംഎല്‍എമാരേയും നേതാക്കളേയും അണിനിരത്തി ശക്തിപ്രകടിപ്പിച്ചു.

അതേസമയം, അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാൻ അജിത് പവാറിന് 53 എംഎൽഎമാരിൽ 36 പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ, പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ എൻസിപി നേതാവ് അജിത് പവാർ എൻഡിഎ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അജിത്‌ പവാറിനെയും എട്ട്‌ എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് എന്‍സിപി സ്പീക്കര്‍ക്ക് കത്ത്‌ നല്‍കിയത്. രാജ്യസഭാംഗവും അഖിലേന്ത്യ വർക്കിങ്‌ പ്രസിഡന്റുമായ പ്രഫുൽ പട്ടേൽ, ലോക്‌സഭാംഗം സുനിൽ തത്ക്കർ എന്നിവരെ പ്രാഥമികാംഗ്വത്തിൽനിന്ന്‌ പുറത്താക്കി.  ഇരുവരെയും അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചു. പാർട്ടി  വീണ്ടും കെട്ടിപ്പടുക്കാന്‍ സംസ്ഥാനപര്യടനം നടത്തുമെന്ന് പവാർ പ്രഖ്യാപിച്ചു. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 13 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More