ശരത് പവാര്‍ അറിയാതെ ഇങ്ങനൊരു നാടകം നടക്കില്ല- രാജ് താക്കറെ

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയാതെ മഹാരാഷ്ട്രയില്‍ ഇങ്ങനൊരു നാടകം നടക്കില്ലെന്ന് മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. ഇതൊരു രാഷ്ട്രീയ നാടകമാണെന്നും നാളെ ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും താന്‍ അത്ഭുതപ്പെടില്ലെന്നും രാജ് താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെ എന്ന തലവേദന ഒഴിവാക്കാനാണ് ശരത് പവാറിന്റെ നീക്കമെന്നും ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയതില്‍ ബിജെപിക്കുളളില്‍ ഉണ്ടായ അതൃപ്തിക്കുളള മറുമരുന്നാണ് എന്‍സിപി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നും രാജ് താക്കറെ പറഞ്ഞു. 

'ദിലീപ് വല്‍സെ പാട്ടീലും പ്രഫുല്‍ പട്ടേലും ഛഗന്‍ ഭുജ്ബലുമെല്ലാം വെറുതെ പാര്‍ട്ടി വിടുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത് രാഷ്ട്രീയ നാടകമാണ്. ശരത് പവാര്‍ അറിയാതെ ഇങ്ങനൊരു നാടകം നടക്കില്ല. നാളെ സുപ്രിയ സുലെ കേന്ദ്രമന്ത്രിയായാലും ഞാന്‍ അത്ഭുതപ്പെടില്ല. ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് സഖ്യം രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ഇതെല്ലാം തുടങ്ങിയത്. മഹാരാഷ്ട്രയുടെ രാഷ്ട്രീയത്തില്‍ ധാര്‍മ്മികതയില്ല'- രാജ് താക്കറെ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഉദ്ധവ് താക്കറെയെ ഒഴിവാക്കുകയാണ് ശരത് പവാറിന്റെ ലക്ഷ്യം. അതാണ് അജിത് പവാറിന്റെ നീക്കത്തിനുപിന്നില്‍. പവാറിന്റെ ആദ്യ സംഘം അധികാരത്തിനായി അവിടെയെത്തിക്കഴിഞ്ഞു. വൈകാതെ അടുത്ത സംഘവും എത്തും. ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കേണ്ടിവന്നതില്‍ ബിജെപിക്കുളളില്‍ അതൃപ്തിയുണ്ട്. അതിനുളള മറുമരുന്നാണ് അവരിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്'- രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു. 

അതേസമയം, പാര്‍ട്ടി വിട്ട അജിത് പവാറുള്‍പ്പെടെ ഒന്‍പത് എംഎല്‍എമാരെ എന്‍സിപി പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ക്കെതിരായ നടപടി. അജിത് പവാറിനൊപ്പം പോയ രണ്ട് എന്‍സിപി എംഎല്‍എമാര്‍ തിരിച്ചെത്തിയിരുന്നു. മക്‌രന്ദ് പാട്ടീലും ബാലാസാഹേബ് പാട്ടീലുമാണ് തിരിച്ചെത്തിയത്.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 18 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More