'എന്നോട് വിരമിക്കാൻ പറയാൻ അവന്‍ ആരാണ്?' - അജിത്‌ പവാറിനെതിരെ ശരദ് പവാർ

വിരമിക്കേണ്ട സമയം എന്നേ അതിക്രമിച്ചുവെന്ന അജിത്‌ പവാറിന്‍റെ ആക്രമണത്തോട് പ്രതികരിച്ച് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷൻ ശരദ് പവാർ. 'ഞാൻ തളർന്നിട്ടില്ല, വിരമിച്ചിട്ടുമില്ല' എന്നാണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകൾ കടമെടുത്ത് പവാര്‍ പറഞ്ഞത്. താന്‍ ഇപ്പോഴും ഊര്‍ജ്വസ്വലനാണെന്നും വിരമിക്കേണ്ട പ്രായം ആയിട്ടില്ലെന്നും അദ്ദേഹം ആണയിട്ടു. '83 വയസായില്ലേ, അവസാനിപ്പിച്ചുകൂടേ...' എന്നായിരുന്നു തന്‍റെ അനന്തരവന്‍ കൂടിയായ അജിത് പവാറിന്‍റെ വിവാദ പരാമര്‍ശം.

'എന്നോട് വിരമിക്കാൻ പറയാൻ അവന്‍ ആരാണ്? പാർട്ടി പ്രവർത്തകരുടെ വികാരമൊന്നും ഇവര്‍ കാണുന്നില്ലേ? കൂടുതല്‍ ഊര്‍ജ്ജത്തോടെയാണ് ഞാന്‍ ഓരോ ദിവസവും എന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. അതിനിയും തുടരാന്‍ തന്നെയാണ് തീരുമാനം. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് നിങ്ങൾക്കറിയാമോ? എനിക്ക് പ്രധാനമന്ത്രിയോ മന്ത്രിയോ ആകാൻ ആഗ്രഹമില്ല. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം എന്‍റെ ജീവവായുവാണ് അതിനിയും ശ്വസിക്കുകതന്നെ ചെയ്യും' - ശരദ് പവാർ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എൻസിപിയെ പിളർത്തിയ അജിത് പവാറിനെ ഒറ്റുകാരനായി ചിത്രീകരിച്ച് ബാഹുബലിയെ പിന്നിൽനിന്നു കട്ടപ്പ കുത്തി വീഴ്‌ത്തുന്ന പോസ്റ്ററുകള്‍ മഹാരാഷ്ട്രയുടെ തെരുവുകളിലെല്ലാം വന്നു കഴിഞ്ഞു. പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തുന്നതിനായി മഹാരാഷ്ട്രയിലുടനീളം സഞ്ചരിക്കാനൊരുങ്ങുകയാണ് ശരദ് പവാർ. അതിനുള്ള ആരോഗ്യ സ്ഥിതി അദ്ദേഹത്തിനുണ്ടോ എന്ന വിമര്‍ശനങ്ങളോടും പവാര്‍ പ്രതികരിച്ചു. 'പാര്‍ട്ടി പ്രവര്‍ത്തകരുടെ ഊര്‍ജ്ജമാണ് എന്‍റെ ഊര്‍ജ്ജം. അവരണിനിരന്നാല്‍ നീട്ടിയുറക്കെയൊരു മുദ്രാവാക്യം വിളിച്ചാല്‍ ആര്‍ക്കും ഏത്ര ദൂരം വരേയും സഞ്ചരിക്കാം' എന്നായിരുന്നു പ്രതികരണം. ഇന്ത്യാ ടുഡേക്ക് അനുവദിച്ച പ്രത്യേക പ്രത്യേക അഭിമുഖത്തിലാണ് പവാര്‍ മനസ്സു തുറന്നത്.

അതിനിടെ, മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്‌ചിതത്വങ്ങൾക്കിടെ പിന്തുണ നൽകുന്ന എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റി അജിത് പവാർ. എൻസിപി പിളർന്നശേഷം അജിത് പവാറിനൊപ്പം ബിജെപിയുമായി സഹകരിക്കാൻ തയാറായ എംഎൽഎമാരെയാണു ഹോട്ടലിലേക്കു മാറ്റിയത്. അജിത് പവാറിനു പിന്തുണ നൽകിക്കൊണ്ട് ഒപ്പിട്ട സത്യവാങ്മൂലം ഇവർ തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ചു. പാർട്ടി ചിഹ്നവും പതാകയും തങ്ങൾക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് അജിത് വിഭാഗം ജൂൺ 30 തീയതി വച്ച് തെഞ്ഞെടുപ്പു കമ്മിഷനു കത്തു നൽകുകയും ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 13 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More