ആറ് രചനകളാണ് ഇത്തവണ പുരസ്കാരത്തിനുള്ള അവസാനഘട്ടത്തിലെത്തിയത്. അവ്‌നി ദോഷിയുടെ 'ബർട്ട് ഷുഗർ' (ഇന്ത്യയിൽ 'ഗേൾ ഇൻ വൈറ്റ് കോട്ടൺ' എന്നാ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്), ഡിയാൻ കുക്കിന്റെ 'ദി ന്യൂ വൈൽഡെർനെസ്', സിറ്റ്സി ഡാംഗരെംബയുടെ 'ദിസ് ഈസ് മോര്‍ണബ്ള്‍ ബോഡി', മാസാ മെംഗിസ്റ്റെയുടെ 'ഷാഡോ കിംഗ്', ബ്രാൻഡൻ ടെയ്‌ലറുടെ 'റിയൽ ലൈഫ്' എന്നിവയാണ് പുരസ്കാരത്തിനായി പരിഗണിച്ച മറ്റു കൃതികള്‍.
ഇന്ത്യൻ പുരാണങ്ങളും ആഫ്രിക്കൻ- ലാറ്റിനമേരിക്കൻ കൃതികളും അടിസ്ഥാനമാക്കി ജോസ് വളരെ യധികം നാടകങ്ങൾ ചെയ്തിട്ടൂണ്ട്. എത്ര കഠിനമായ പ്രമേയമായാലും അവയൊക്കെ ലളിതമായും ആസ്വാദ്യകരമായും സാധാരണക്കാർക്ക് പോലും മനസ്സിലാക്കുന്ന വിധത്തിൽ നാടകമാക്കി മാറ്റാൻ അദ്ദേഹത്തിന് ആവുമായിരുന്നു.
ബഷീർ ജീവിതത്തിലെ ഒരു കാലഘട്ടം തെരുവിൽ ജീവിച്ചയാളാണ്. കൈനോട്ടക്കാരനായും മാജിക്കുകാരനായും നിതാന്ത സഞ്ചാരിയായും... ബഷീറിലെ ആ തെരുവു മനുഷ്യൻ്റെ സത്തയാണ് സാഹിത്യത്തിൻ്റെ നടപ്പുരീതികളെ ചട്ടക്കൂടുകളെ നിർഭയം പൊളിച്ചടുക്കുവാനുള്ള ശേഷി അദ്ദേഹത്തിനു നൽകിയത്.
കമ്യൂണിസ്റ്റു പാർട്ടിയുടെ ഏക പാർട്ടി സ്വേച്ഛാധിപത്യത്തെക്കുറിച്ച് പ്രവചനാത്മകമായി അദ്ധേഹം പറഞ്ഞത് 'ഒറ്റച്ചക്രം മാത്രമുള്ള വാഹനം അതിന്റെ കേന്ദ്രീകൃത ഘടനയുടെ ആനുകൂല്യം കാരണം വേഗത്തിലും ദൂരത്തിലും മറ്റെല്ലാത്തിനെയും അതിശയിക്കും, പക്ഷേ യാത്രികർ ഒരിക്കലും ആഹ്ലാദവാൻമാരാകില്ല' എന്നാണ്.