യുവാക്കളുടെ നല്ല ഭാവിക്കായാണ് ഞാന്‍ എപ്പോഴും സംസാരിച്ചിട്ടുളളത്. ഇവിടുത്തെ ജനങ്ങള്‍ എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. എന്റെ ശബ്ദം ദുര്‍ബലമല്ല, ഞാന്‍ ഒരിക്കലും പിന്നോട്ട് പോവുകയുമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും മതത്തിന്റെ പേരില്‍ മുദ്രാവാക്യം വിളിക്കുന്നു. ഇത്തവണ അതൊന്നും വിലപ്പോകില്ല. അവര്‍ കര്‍ണാടകയില്‍ ബജ്‌റംഗ് ബലിയെക്കുറിച്ച് പറഞ്ഞ് വോട്ടുപിടിക്കാന്‍ ശ്രമിച്ചില്ലേ?
സംസ്ഥാന തെരഞ്ഞടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസിലെ പോര് അവസാനിപ്പിക്കുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് അനിവാര്യമായി വന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ ഉന്നത സമിതി കാര്യങ്ങളില്‍ നേരിട്ട് ഇടപെടാന്‍ തയാറായിരിക്കുന്നത്.
നിസാര പരിക്കുകളോടെ പൈലറ്റിനെ രക്ഷിക്കാനായെന്ന് വ്യോമസേന അറിയിച്ചു. രക്ഷാദൗത്യത്തിനായി സേനാ ഹെലിക്കോപ്റ്റര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, പ്രതിപക്ഷം ബഹളം വെയ്ക്കുന്നതിനിടയില്‍ ഭരണപക്ഷ എം എല്‍ എമാര്‍ പുതിയ ബജറ്റ് മുഖ്യമന്ത്രിയ്ക്ക് എത്തിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ അറിയിച്ചു
റിപ്പബ്ലിക് ദിനത്തില്‍ ക്യാംപസില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എസ് എഫ് ഐയും എന്‍ എസ് യു ഐയും പ്രഖ്യാപിച്ചിരുന്നു. അന്ന് വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടി ഫോണുകളില്‍ ഡോക്യുമെന്ററി കണ്ടു.
'താന്‍ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ അന്ന് പ്രവര്‍ത്തകര്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ഇനി പൊതുജനങ്ങളുടെയും യുവാക്കളുടെയും കർഷകരുടെയും പാർട്ടി പ്രവർത്തകരുടെയും പ്രതീക്ഷകൾ നിറവേറ്റേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. മികച്ച ഭരണം കാഴ്ചവെച്ചെങ്കില്‍ മാത്രമേ തുടര്‍ഭരണം ലഭിക്കുകയുള്ളു' - സച്ചിന്‍ പൈലറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക്ക് ഓഫിനുളള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണെന്നും കോണ്‍ഗ്രസിന്റെ മുന്നോട്ടുളള കാല്‍വയ്പ്പുകളില്‍ സച്ചിന്‍ പൈലറ്റെന്ന പേര്‍ നിര്‍ണായകമാകുമെന്നും ആന്റോ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിര ചുമത്തിയിട്ടുണ്ട്. അധ്യാപകര്‍ക്ക് വേണ്ടി മാറ്റി വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് ചെയില്‍ സിങ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിദ്യാര്‍ത്ഥി മരണപ്പെട്ടത്.
സിബിഐയെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം നഷ്ടമായെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തെ രാഷ്ട്രീയമായി തന്നെ നേരിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു
പത്ത് മാസം മുന്‍പ് മറ്റൊരു യുവതിയും പ്രതാപ് ഭീലിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജോലി ആവശ്യപ്പെട്ടാണ് എം എല്‍ എയെ ആദ്യം കണ്ടത്. ജോലി നല്‍കാമെന്നും എം എല്‍ എ ഉറപ്പ് നല്‍കുകയും ചെയ്തു. പിന്നീട് നിരവധി തവണ എം എല്‍ എ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഒരു ദിവസം വീട്ടില്‍ എത്തിയ എം എല്‍ എ തന്നെ പീഡിപ്പിക്കുകയായിരുന്നു.
ഇന്ധന നികുതി കുറക്കാന്‍ തയ്യാര്‍ അല്ലന്നായിരുന്നു അശോക് ഗലോട്ട് നേരത്തെ പറഞ്ഞിരുന്നത്. തങ്ങള്‍ ഇന്ധന നികുതി കുറയ്ക്കില്ലെന്നും, കേന്ദ്രത്തിന്‍റെ തീരുമാനത്തോടെ സംസ്ഥാന നികുതിയില്‍ പെട്രോളിന് ലിറ്ററിന് 1.8 രൂപയും ഡീസലിന് 2.6 രൂപയും കുറഞ്ഞു. സംസ്ഥാന വരുമാനത്തില്‍ 1,800 കോടിയുടെ അധിക നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു ഗെലോട്ടിന്റെ വാദം.
അതേസമയം, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി അധ്യാപകന്‍ യാതൊരുകാരണവുമില്ലാതെ എന്‍റെ മകനെ അടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഞങ്ങളോട് അവന്‍ നിരന്തരമായി പറഞ്ഞിരുന്നു.
പഞ്ചാബിലെ പോലെ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ പുതിയ മുഖ്യമന്ത്രി കൊണ്ടുവരണം. അതോടൊപ്പം, സച്ചിന്‍ പൈലറ്റിന്‍റെ പ്രവര്‍ത്തനഫലമായിട്ടാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനര്‍ഹത സച്ചിന്‍ പൈലറ്റിനാണെന്നും
ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും തുല്യനിലയാണ് ഉള്ളത്. 90 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികള്‍ക്കും ലഭിച്ചത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്.
വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെയാണ് മിന്നലേറ്റാണ് 20 പേര്‍ മരിച്ചത്. കനത്ത മഴയെ അവഗണിച്ച് ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. വലിയ ആള്‍ക്കൂട്ടമാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. മരിച്ചവരില്‍ 11 പേര്‍ കുട്ടികളാണ്.
ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നിന്നും സഞ്ജയ് ലേക്കില്‍ നിന്നും ദ്വാരകയില്‍ നിന്നുമുളള സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ പോസീറ്റീവ് ആയത്.
രാജസ്ഥാന്‍ ബിജെപി ഘടകത്തില്‍ നേതാക്കള്‍ തമ്മിലുള്ള പോര് പൊട്ടിത്തെറിയിലേക്കെത്തുന്നതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധരാ രാജെ സിന്ധ്യ പുതിയ സംഘടനക്ക് രൂപം നല്‍കി.
സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ മാനദണ്ഡം പാലിച്ച് പ്രത്യേകം വാര്‍ഡില്‍ ചികിത്സിക്കണം. ജയ്പൂര്‍, ജോധ്പൂര്‍, കോട്ട, അജ്മീര്‍, ബികാനിര്‍ ജില്ലാ ആസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികള്‍ കിടക്കകളുടെ 30 ശതമാനം കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിമത കോൺഗ്രസുകാർ ഹൈകമാൻഡിനോട് മാപ്പ് ചോദിക്കാൻ തയ്യാറായാൽ അവരെ ഇരു കൈകളും നീട്ടി തിരികെ സ്വീകരിക്കുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്.
ഇതനുസരിച്ച്, നിയമസഭ വിളിച്ചു ചേര്‍ക്കുണമെന്ന് ഗെഹ്ലോട്ട് വീണ്ടും സമര്‍പ്പിച്ച കാബിനറ്റ് ശുപാര്‍ശ ഗവര്‍ണര്‍ മടക്കി അയച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് തൽസമയം സംപ്രേഷണം ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഗവര്‍ണര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. സമാനമായ ആവശ്യവുമായി നേരത്തെ ഗവര്‍ണറെ സമീപിച്ചപ്പോഴും അദ്ദേഹം ഇതേ നിലപാടുതന്നെയാണ് സ്വീകരിച്ചത്.
രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും ഭാരതീയ ജനത പാർട്ടി തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരായി രാഷ്ട്രപതി ഭവന് മുന്നിൽ കാത്തുനിൽക്കാനും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധിക്കാനും താൻ തയ്യാറാണെന്ന് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
ഗെലോട്ട് മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകരിച്ച് നിയമസഭാ സമ്മേളനം നടത്തുകയല്ലാതെ ഗവര്‍ണര്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് നിയമ വിദഗ്ധര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഗവര്‍ണര്‍ ഗെഹ്‌ലോട്ടിന് വിശദീകരണം ചോദിച്ച് ഒരു കുറിപ്പ് നല്‍കിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് സുര്‍ജേവാല പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഗെഹ്‌ലോട്ട് വിളിച്ച മന്ത്രിസഭാ യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ച ചെയുമെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റ് ക്യാമ്പിന് ആശ്വാസമേകി രാജസ്ഥാന്‍ ഹൈക്കോടതി എം.എല്‍.എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വരുന്ന വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് പറഞ്ഞിരുന്നു. വിമത എംഎല്‍എമാര്‍ക്ക് നോട്ടീസിന് മറുപടി നല്‍കാന്‍ കാലാവധി നീട്ടണമെന്നും കോടതി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു. ജൂലൈ 24 വൈകുന്നേരം വരെ നടപടികള്‍ എടുക്കരുതെന്ന തീരുമാനം പിന്നീട് സ്പീക്കര്‍ സമ്മതിച്ചിരുന്നു
നിയമസഭാ സമ്മേളനത്തിന് മാത്രമേ വിപ്പ് പുറപ്പെടുവിക്കാന്‍ കഴിയൂ, പാര്‍ട്ടി മീറ്റിംഗിന് വിപ്പ് ബാധകമല്ലെന്ന് കോടതി പറഞ്ഞു, എന്നാല്‍ സ്പീക്കര്‍ സി.പി ജോഷി ഉള്‍പ്പെടെയുള്ളവര്‍ക്കായി ഹാജരായ അഭിഷേക് മനു സിംഗ്വി, കോടതി നടപടികള്‍ ശക്തമായി അപലപിച്ചു.
അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്. പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ് എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു. വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു.
കോണ്‍ഗ്രസ്സില്‍ കാലുമാറ്റവും കൂറുമാറലും പുതിയ കാര്യമൊന്നുമല്ല. വേറെ പണിയൊന്നുമില്ലെങ്കില്‍ ചര്‍ച്ച ചെയ്യാവുന്ന കാര്യം മാത്രമാണത്. പക്ഷേ ഇപ്പോള്‍ നടക്കുന്ന കാലുമാറ്റ ശ്രമവും മധ്യപ്രദേശില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന കാലുമാറ്റവും വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
രാജസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഘട്ടത്തിൽ കോൺഗ്രസ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്താനാണ് സച്ചിന്‍ പൈലറ്റ് വന്നതെന്നും, അതല്ല, ബിജെപിയിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2014 ല്‍ ബിജെപി-ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടിയത് മുതല്‍ അവര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്, ഗോവയിലും മധ്യപ്രദേശിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമൊല്ലാം.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ്, അടുത്തിടെ ബിജെപിയിലേക്ക് കൂറുമാറിയ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ മത്സരിക്കുന്നു
രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെ പാര്‍ട്ടി എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലെത്തിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിക്ക് സഹായകരമാകുന്ന തരത്തില്‍ രാജിവെച്ചതോടെയാണ് മാറ്റിയത്.
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10585 ആയി