13 ദിവസത്തിനുള്ളില്‍ സംവരണം നല്‍കിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് രാജസ്ഥാനിലെ ഗുജ്ജാർ സമൂഹം

ഗുജ്ജാറുകള്‍ക്ക് സംവരണം നല്‍കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് ഗുജ്ജാര്‍ നേതാവിന്റെ അന്ത്യശാസനം. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന വിഭാഗമായി നിര്‍വചിച്ച് ഗുജ്ജാറുകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണം നല്‍കണമെന്നാണ് ആവശ്യം. അതംഗീകരിക്കാത്ത പക്ഷം നവംബര്‍ 1 മുതല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും ഗുജ്ജാര്‍ നേതാവ് കിരോരി സിങ് ബൈൻസൽ മുന്നറിയിപ്പു നല്‍കി.

2006ലെ ഗുജ്ജാർ പ്രക്ഷോഭത്തോടെ, അന്നത്തെ രാജസ്ഥാൻ സർക്കാർ ഗുജ്ജാറുകളുടെ ആവശ്യത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് അവതരിപ്പിക്കാൻ ജസ്റ്റിസ് ജസ്‌റജ് ചോപ്ര കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ, ഗുജ്ജാറുകളുടെ ആവശ്യം ഈ കമ്മിറ്റി തള്ളുകയാണുണ്ടായത്. നിലവിൽ ഒ ബി സി സംവരത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഗുജ്ജാറുകൾക്ക് പ്രത്യേക സംവരണം കൊടുക്കേണ്ടതില്ലെന്ന് കമ്മിറ്റി കണ്ടെത്തി. പട്ടിക വർഗത്തിൽ പെടുത്തി സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട കിരോരി സിംഗ് ബൈൻസൽ ഇതോടെ പട്ടിക ജാതികളിൽ ഉൾപ്പെടുത്തി പ്രത്യേകം സംവരണം നൽകണമെന്ന ആവശ്യമുന്നയിക്കാനാരംഭിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ എന്തുചെയ്യണമെന്ന് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത മഹാപഞ്ചായത്ത് യോഗത്തിലാണ് ബൈന്‍സ്ലയുടെ പ്രഖ്യാപനം. 'ഞങ്ങള്‍ ഒരു ശക്തിപ്രകടനമാണ് നടത്തിയത്. ഞാന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ശനിയാഴ്ച കുറച്ച് പേര്‍ വന്നിരുന്നു. ഒരു പ്രതിഷേധം ആരംഭിക്കാന്‍ എളുപ്പമാണ്. എങ്കിലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍്ക്കാരിന് കുറച്ചുകൂടെ സമയം നല്‍കുകയാണ്'- ബൈന്‍സ്ല റിപോര്‍ട്ടര്‍മാരോട് പറഞ്ഞു. 'നവംബര്‍ 1ന് ഞങ്ങള്‍ ഒരു തീരുമാനത്തിലെത്തും. ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ആരംഭിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More