മദ്യം കൊവിഡ് വൈറസിനെ കൊല്ലുമെന്ന് കോൺഗ്രസ് എംഎൽഎ; പിന്തുണച്ച് സിപിഎം എംഎല്‍എ

മദ്യം തൊണ്ടയിൽ നിന്ന് കൊവിഡ് വൈറസിനെ തുരത്തുമെന്ന് കോൺഗ്രസ് എംഎൽഎ. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മദ്യം വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാൽ മദ്യശാലകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി. ലോക്ഡൗൺ കാരണം സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ, അനധികൃത മദ്യവിൽപനക്കാർ നേട്ടമുണ്ടാക്കുകയാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

മദ്യവിൽപന ശാലകള്‍ വീണ്ടും തുറക്കുന്നത് മദ്യപാനികള്‍ വ്യാജ മദ്യപാനം മൂലം മരിക്കുന്നതിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, ലോക്ക്ഡ ഡൌണ്‍  സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ച സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ വരുമാനം നേടുകയും ചെയ്യാം എന്നും ഭാരത് സിങ് പറയുന്നു. കോൺഗ്രസ് എം‌എൽ‌എയുടെ ആവശ്യത്തെ സി‌പി‌ഐ-എം എം‌എൽ‌എ ബൽ‌വാൻ സിംഗ് പുനിയ പിന്തുണക്കുകയും ചെയ്തു. ഇതേ കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹവും ഗെലോട്ടിന് കത്തെഴുതിയിരുന്നു. 

അതേസമയം, രാജസ്ഥാനിൽ മൂന്ന് കൊറോണ വൈറസ് മരണങ്ങൾ കൂടി രേഖപ്പെടുത്തി. 33 പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജയ്പൂരിൽ രണ്ട് പേരും നാഗൗറിലെ ഒരാളുമാണ് മരിച്ചതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. സംസ്ഥാനത്ത് വൈറസ് മൂലം മരിച്ചവരുടെ എണ്ണം അതോടെ 61 ആയി ഉയർന്നു. ജയ്പൂരിൽ മാത്രം 34 പേർ മരിച്ചു.


Contact the author

News Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More