രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം

ജയ്പൂര്‍: കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ് വിജയം നേടി ആകെയുള്ള 1564 പഞ്ചായത്തുകളില്‍ നടന്ന തെരഞ്ഞടുപ്പില്‍ 670 എണ്ണം കോണ്‍ഗ്രസ് നേടി. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് കോണ്‍ഗ്രസിനെക്കാള്‍ 119 പഞ്ചായത്ത് ഭരണ സമിതികളുടെ കുറവാണ് ഉണ്ടായത്. ആഗസ്റ്റ് 26, 29 സെപ്തംബര്‍ 1 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തെരഞ്ഞടുപ്പ് നടന്നത്. ലോക്താന്ത്രിക് പാര്‍ട്ടി 40 പഞ്ചായത്തുകളും ബിഎസ്പി 11 സീറ്റുകളും പിടിച്ചു. 290 സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജില്ലാ പരിഷത്തുകളിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും തുല്യനിലയാണ് ഉള്ളത്. 90 സീറ്റുകള്‍ വീതമാണ് ഇരു മുന്നണികള്‍ക്കും ലഭിച്ചത്. സച്ചിന്‍ പൈലറ്റ് ഇടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഗ്രൂപ്പ് പോര് കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിക്കുമെന്നായിരുന്നു പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഘട്ടത്തിലും പാര്‍ട്ടിക്ക് കിട്ടിയ ഈ മേല്‍ക്കൈ കേന്ദ്ര കോണ്‍ഗ്രസ് ക്യാമ്പില്‍ ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്. സച്ചിന്‍ ഇടക്കാലത്ത് മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടുമായി അനുരഞ്ജനത്തിലെത്തിയത് പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടും സച്ചിന്‍ പൈലറ്റും അഭിവാദ്യങ്ങളര്‍പ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More