രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നു- വസുന്ധര രാജെ

ജയ്പൂര്‍:  തനിക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് തോന്നുന്നുവെന്ന് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വസുന്ധര രാജെ. ജലവാറില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു വസുന്ധര രാജെ ഇക്കാര്യം പറഞ്ഞത്. ജലവാര്‍ ബാരന്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മകനും ബിജെപി നേതാവുമായ ദുഷ്യന്ത് സിംഗും വസുന്ധരയ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ മകന്‍ ബഹുദൂരം മുന്നേറിയെന്നാണ് വസുന്ധരയുടെ വിലയിരുത്തല്‍. ദുഷ്യന്ത് സിംഗിന്റെ പ്രസംഗം കേട്ടപ്പോള്‍ തനിക്ക് വിരമിക്കാനുളള സമയമായെന്ന് തോന്നിയെന്ന് വസുന്ധര രാജെ പറഞ്ഞു.  

'മകന്റെ പ്രസംഗം കേട്ടതിനുശേഷം രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനുളള സമയമായെന്ന് എനിക്ക് തോന്നുന്നു. നിങ്ങളവന് നല്ല പരിശീലനം നല്‍കിക്കഴിഞ്ഞു. ഇനിയെനിക്ക് അവനെ ഒന്നും പഠിപ്പിക്കേണ്ട കാര്യമില്ല.'- വസുന്ധര രാജെ പറഞ്ഞു. അതേസമയം, നവംബര്‍ 25-നാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ ജലവാര്‍ മണ്ഡലത്തില്‍ നിന്നാണ് രാജെ ജനവിധി തേടുന്നത്.

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ വസുന്ധര രാജെയോ അവരുടെ അനുയായികളോ ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെ രാജെ നേതൃത്വവുമായി ഇടഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി രാജസ്ഥാനില്‍ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ നിന്ന് വസുന്ധര രാജെ വിട്ടുനിന്നത് വലിയ വാര്‍ത്തയായിരുന്നു. അതിനുപിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി അവര്‍ കൂടിക്കാഴ്ച്ച നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ബിജെപി സീറ്റ് നിഷേധിച്ചാല്‍ വസുന്ധര രാജെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയേക്കാമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More