പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി കുറച്ച് രാജസ്ഥാൻ സർക്കാർ

രാജസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് സംസ്ഥാന സർക്കാർ. ഇന്ധനങ്ങളുടെ മൂല്യ വർധിത നികുതി കുറക്കാനാണ് തീരുമാനിച്ചത്. വാറ്റ് നികുതിയിൽ സംസ്ഥാന വിഹിതത്തിൽ 2 ശതമാനമാണ് കുറക്കുക. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലാട്ടാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പെട്രോളിനും ഡീസലിനും ഏകദേശം 2 രൂപയുടെ കുറവാണ് ഉണ്ടാവുക. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എണ്ണകമ്പനികൾ ഇന്ധനത്തിന് ദിവസേന വിലവർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ  നടപടി കൈക്കൊള്ളുന്നത്.  ഇന്ധനവില വർദ്ധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകാനാണ് വാറ്റ് നികുതിയിൽ കുറവ് വരുത്തിയതെന്ന് അശോക് ​ഗെഹ്ലാട്ട് ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാറും സമാനമായ നടപടി സ്വീകരിക്കണമെന്ന് ​ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 90 രൂപ കടന്നിരുന്നു. രാജ്യത്ത് ഡീസലിനും പെട്രോളിനും ഏറ്റവും കൂടുതൽ വിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More