അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ അധ്യാപകന്‍റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ഹോംവര്‍ക്ക് ചെയ്യാത്തതിനാണ് ഗണേഷെന്ന പതിമൂന്നുകാരനെ മനോജ് കുമാര്‍ എന്ന അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സഹപാഠികളുടെ മൊഴിയെ തുടര്‍ന്ന് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കാര്യം അധ്യാപകന്‍ തന്നെയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളെ അറിയിച്ചത്. കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്നാണ് അധ്യാപകന്‍ മാതാപിതാക്കളോട് ഫോണിലൂടെ പറഞ്ഞത്.

അതേസമയം, അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി. കഴിഞ്ഞ കുറെ ദിവസങ്ങളായി അധ്യാപകന്‍ യാതൊരുകാരണവുമില്ലാതെ എന്‍റെ മകനെ അടിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഞങ്ങളോട് അവന്‍ നിരന്തരമായി പറഞ്ഞിരുന്നു. എന്നാല്‍ എന്‍റെ മകനെ കൊല്ലുന്ന രീതിയില്‍ അധ്യാപകന്‍ മര്‍ദ്ദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മകന്‍ കുഴഞ്ഞുവീണപ്പോള്‍ എങ്കിലും സ്കൂള്‍ അധികൃതര്‍ക്ക് അവനെ ആശുപത്രിയില്‍ കൊണ്ടു പോകാമായിരുന്നു. ഞങ്ങള്‍ സ്കൂളില്‍ എത്തിയപ്പോള്‍ അവന്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല - കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലക്കുറ്റം ചുമത്തിയാണ് മനോജ് കുമാറിനെതിരെ കേസ് എടുത്തിരിക്കുന്നത്. ആരോപണവിധേയനായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും, കേസിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More