ജയ്പൂര്‍: രാജസ്ഥാനില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടു. വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ് 21- ആണ് തകര്‍ന്നുവീണത്. സൂറത്ത്ഗഡ് എയര്‍ബേസില്‍നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം ഹനുമാന്‍ഗഡിലെ ബഹ്ലോല് നഗറിന് സമീപം തകര്‍ന്നുവീഴുകയായിരുന്നു. ടേക്ക് ഓഫിനു തൊട്ടുപിന്നാലെ ഹനുമാന്‍ഗഡിലെ ഒരു വീടിനുമുകളിലാണ് വിമാനം തകര്‍ന്നുവീണത്.
നിസാര പരിക്കുകളോടെ പൈലറ്റിനെ രക്ഷിക്കാനായെന്ന് വ്യോമസേന അറിയിച്ചു. രക്ഷാദൗത്യത്തിനായി സേനാ ഹെലിക്കോപ്റ്റര്‍ അപകടസ്ഥലത്തെത്തിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും വ്യോമസേന പ്രസ്താവനയില്‍ പറയുന്നു. 'ഒരു വലിയ ശബ്ദം കേട്ടു. ഞങ്ങള്‍ നോക്കുമ്പോള്‍ ഒരു പാരച്യൂട്ട് പറന്നിറങ്ങുന്നു. നിമിഷങ്ങള്‍ക്കകം ഒരു വിമാനം റാമിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. അദ്ദേഹത്തിന്റെ ഭാര്യയും അവിടെയുണ്ടായിരുന്ന രണ്ട് സ്ത്രീകളും മരിച്ചു' -ദൃസാക്ഷി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പൊലീസും അഗ്നിശമന സേനയും സ്ഥലത്ത് എത്തുന്നതിനുമുന്പ് ഗ്രാമവാസികള്‍ വെളളവും മണലുമുപയോഗിച്ച് തീ അണയ്ക്കാന്‍ സഹായിച്ചുവെന്നും ജനങ്ങളുടെ ജീവന് അപായമുണ്ടാവാതിരിക്കാന് പൈലറ്റ് എല്ലാവിധത്തിലും ശ്രമിച്ചിരുന്നെന്നും ബിക്കാനീര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓം പ്രകാശ് പറഞ്ഞു.