‘ഫോൺ ടാപ്പിംഗ്’ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണ വേണമെന്ന് ബി.ജെ.പി

അശോക് ഗെഹ്‌ലോട്ട് സർക്കാറിനെ അട്ടിമറിക്കാനായി ബിജെപി ഗൂഢാലോചന നടത്തുന്നു എന്നാരോപിക്കുന്ന  ഓഡിയോ ക്ലിപ്പുകള്‍ പുറത്തിറങ്ങി. ഇതിന്റെ അടിസ്ഥനത്തിൽ രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ നേതാക്കളുടെയും ഫോൺ ടാപ്പിംഗ് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശിഖാവത്തും കോൺഗ്രസ്‌ എംഎൽഎയുമായി നടത്തിയ ടെലിഫോൺ സംഭാഷണമെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വെള്ളിയാഴ്ച ഭരണപക്ഷം പുറത്തുവിട്ടിരുന്നു

എന്നാൽ ഷെഖാവത്ത്  ആരോപണം നിഷേധിച്ചു.ഓഡിയോയിലെ ശബ്ദം തന്റേതല്ലെന്ന് അദ്ദേഹം പറഞ്ഞു. ഓഡിയോ ക്ലിപ്പുകളിൽ ഉണ്ടായിരുന്ന ശബ്ദം സഞ്ജയ് ജെയ്‌നിന്റെതാണോ എന്ന ചോദ്യത്തിന് വ്യാജ ഓഡിയോ ക്ലിപ്പുകളുടെ പേരിൽ ആരുടെ ചോദ്യത്തിനും ഉത്തരം പറയേണ്ട ബാധ്യത തനിക്കില്ലെന്ന് ബിജെപി ആഭ്യന്തര വക്താവ് സമ്പിത് പത്ര പറഞ്ഞു. ഗെഹ്‌ലോട്ട് സർക്കാർ അട്ടിമറിക്കായ് നടത്തുന്ന ഗൂഢാലോചനകളിൽ ബിജെപി  അനുഭാവിയായ ജെയിനും  ഉൾപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്‌ വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. അങ്ങനെയൊരാൾ ഉണ്ടോയെന്ന് തെളിയിക്കാൻ പാർട്ടി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പത്ര ചൂണ്ടിക്കാട്ടി.

 കോൺഗ്രസ് അധികാരത്തിൽ വന്നതിനുശേഷം, അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കങ്ങളുണ്ടായിരുന്നെന്നും കഴിഞ്ഞ 18 മാസത്തോളമായി അവർ തമ്മിൽ സംസാരിക്കാറില്ലെന്നും പത്ര ചൂണ്ടിക്കാട്ടി. "പാപം അവരുടേതാണ്,  കോൺഗ്രസിനുള്ളിൽ ഗൂഢാലോചനകൾ  നിലവിലുണ്ടായിരുന്നുവെങ്കിലും ആരോപണങ്ങൾ ബിജെപിക്കെതിരെയാണ്", പത്ര പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More