രാജസ്ഥാന്‍: വിമതരെ അടുപ്പിക്കാന്‍ ശ്രമം, സമവായ ശ്രമവുമായി ഗെഹ്ലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ ഈ മാസം 14 ന് ഗവര്‍ണ്ണര്‍ വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടിയ സാഹചര്യത്തില്‍ വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. വിമതരുമായി മധ്യസ്ഥ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ട് തന്നെയാണ് നേതൃത്വം നല്‍കുന്നത്. വിമത എംഎല്‍എമാര്‍ തിരിച്ചു വരാന്‍ ആഗ്രഹിച്ചാല്‍ ഹൈക്കമാണ്ട് തീരുമാന പ്രകാരം അവരെ സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം  അശോക്‌ ഗഹ്ലോട്ട്  വ്യക്തമാക്കിയിരുന്നു. അതേസമയം താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രശ്നം ഒത്തുതീരാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവില്‍ നിരീക്ഷകര്‍ കരുതുന്നത്. ‌

അതേസമയം  തങ്ങളുടെ എംഎല്‍എമാര്‍ ബിജെപി പാളയത്തിലേക്ക് പോകുന്നത് മുന്നില്‍ക്കണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ അവരെ ജയ്സാല്‍മീരിലേക്ക് മാറ്റിയിരുന്നു. പ്രത്യേക വിമാനത്തില്‍ ജയ്സാല്‍മീരിലേക്ക് പോയ എംഎല്‍എ നിയമസഭാ സമ്മേളനം വരെ അവിടെത്തന്നെ തങ്ങുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. എംഎല്‍എമാര്‍ക്ക് 10 മുതല്‍ 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തു കൂറുമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇതിനു പിറകില്‍ ആരാണെന്നുള്ള കാര്യം എല്ലാവര്ക്കും അറിയാമെന്നും  അശോക് ഗഹ്ലോട്ട് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More