എന്റെ മനസ് കോണ്‍ഗ്രസിനൊപ്പമാണ്, ജനസേവനത്തിനായാണ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത്- ടിക്കാറാം മീണ

രാജസ്ഥാൻ: തന്റെ മനസ് എപ്പോഴും കോണ്‍ഗ്രസിനൊപ്പമായിരുന്നെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. തന്റെ കുടുംബം പരമ്പരാഗതമായി കോണ്‍ഗ്രസ് കുടുംബമാണെന്നും ജനസേവനത്തിനും സാമൂഹ്യസേവനത്തിനുംവേണ്ടിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും ടിക്കാറാം മീണ പറഞ്ഞു. മീഡിയാ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ' ഒരു കോൺഗ്രസ്സ് കുടുംബമാണ് എന്റെത്. അച്ഛൻ സ്വാതന്ത്രസമര സേനാനിയായിരുന്നു. സഹോദരൻ മൂന്ന് തവണ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി പഞ്ചായത്തിൽ ജയിച്ചതാണ്. കോണ്ഗ്രസ്സും ബിജെപിയും രാഷ്ട്രീയ പ്രവേശനത്തിനായി സമീപിച്ചിരുന്നു എന്നാൽ എനിക്ക് കോൺഗ്രസ്സിൽ ചേരണമെന്നായിരുന്നു'- ടിക്കാറാം മീണ പറഞ്ഞു. 

കെ സി വേണുഗോപാലാണ് കോണ്‍ഗ്രസിൽ ചേരാനുളള തന്റെ തീരുമാനത്തിന്ന് പിന്തുണ നൽകിയതെന്നും  ഇപ്പോൾ സജീവമായി പർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  'മാനിഫെസ്റ്റോ കമ്മിറ്റിയിൽ അംഗമാണ്. രാജസ്ഥാനിൽ ജനക്ഷേമ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തണം. കേരളത്തിലെ നല്ല പദ്ധതികൾ രാജസ്ഥാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. പാർട്ടി അവസരം നൽകിയാൽ മത്സരിക്കും. സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിനെ ഇത്തവണ രാജസ്ഥാനിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ'- ടിക്കാറാം മീണ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരള മോഡൽ വികസനം നടപ്പാക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് താൻ എൽഡിഎഫിനെ പ്രശംസിച്ചു എന്ന് ചിലർ പ്രചരിപ്പിച്ചിരുന്നെന്നും  ഇപ്പോഴത്തെ സർക്കാരിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. '1947 മുതൽ ഒരുപാട് സർക്കാരുകള്‍ വന്നിട്ടുണ്ട്. അവരുടെ ഒക്കെ പ്രവർത്തനത്തിലൂടെ കേരളത്തിന് ആരോഗ്യമേഖലയിലും സാക്ഷരതയിലും ഹ്യൂമൻ ഡെവലപ്പ്മെന്‍റ് ഇൻഡെക്സിലും മുന്നേറാൻ സാധിച്ചിട്ടുണ്ട്. അത്തരം നല്ല പദ്ധതികൾ രാജസ്ഥാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. കേരളം മാത്രമല്ല എവിടെയാണെങ്കിലും നല്ല കാര്യങ്ങള്‍ രാജസ്ഥാന്‍റെ പ്രകടനപത്രികയിൽ വേണമെന്ന് ആഗ്രഹിക്കുന്നു.  ഇത്തരം മാറ്റങ്ങൾ തെരഞ്ഞെടുപ്പിനെ അനുകൂലമായി ബാധിക്കുമെന്ന് വിശ്വസിക്കുന്നു'- ടിക്കാറാം മീണ കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More