പഴയ ബജറ്റ് വീണ്ടും അവതരിപ്പിച്ച് പൊല്ലാപ്പിലായി അശോക്‌ ഗെഹ്ലോട്ട്

ജയ്‌പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട് അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ്. ആദ്യ 7 മിനിട്ട് നിയമസഭയില്‍ പഴയ ബജറ്റാണ് വായിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി വായിക്കുന്നത് പഴയ ബജറ്റാണെന്ന് മനസിലാക്കിയ പ്രതിപക്ഷം ബഹളം വെച്ച് നിയമസഭ അരമണിക്കൂര്‍ നേരത്തേക്ക് സ്തംഭിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഗെഹ്ലോട്ട് സര്‍ക്കാരിന്‍റെ ബജറ്റ് എല്ലാവരും ഉറ്റുനോക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിക്ക് അബദ്ധം പറ്റിയത്. 

അതേസമയം, പ്രതിപക്ഷം ബഹളം വെയ്ക്കുന്നതിനിടയില്‍ ഭരണപക്ഷ എം എല്‍ എമാര്‍ പുതിയ ബജറ്റ് മുഖ്യമന്ത്രിയ്ക്ക് എത്തിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍ പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ എം എല്‍ എമാര്‍ അറിയിച്ചു. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല, മുഖ്യമന്ത്രിയാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്, ബജറ്റ് ചോര്‍ന്നോയെന്ന് ബിജെപി നേതാവ് ഗുലാബ് ചന്ദ് ഗട്ടാരിയ സഭയില്‍ ചോദിച്ചു.

രാജസ്ഥാനിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നതും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെയാണ്. ‘ബചത്, രഹത്, ബദത്’ (സമ്പാദ്യം, ആശ്വാസം, പുരോഗതി) എന്ന ആശയത്തിൽ കേന്ദ്രീകരിച്ചാണ് ഈ വർഷത്തെ ബജറ്റ് തയ്യാറാക്കിയത്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് ഉന്നത ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ബജറ്റിന് അന്തിമരൂപം നൽകിയത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More