സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചത് നല്ല പ്രവര്‍ത്തനം കൊണ്ട്; കേരളാ സര്‍ക്കാരിനെ പ്രശംസിച്ച് അശോക് ഗെഹ്ലോട്ട്

ജയ്പൂര്‍: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പ്രശംസിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചത് മികച്ച പ്രവര്‍ത്തനം കൊണ്ടാണെന്നും രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ഇത്തവണ തുടര്‍ഭരണം ലഭിക്കുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. എ എന്‍ ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഇത്തവണ രാജസ്ഥാനില്‍ തുടര്‍ഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സര്‍ക്കാര്‍ തുടരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷക്കാലമായി സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ മാറി മാറി ഭരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ അതിന് മാറ്റം വന്നു. സിപിഎമ്മിന് തുടര്‍ഭരണം ലഭിച്ചു. അവര്‍ ചെയ്ത നല്ല പ്രവൃത്തികളാണ് അവരെ തുടര്‍ഭരണത്തിലേക്ക് നയിച്ചത്. കൊവിഡ് കാലത്തെ ഞങ്ങളുടെ ഭരണം ജനങ്ങള്‍ മനസിലാക്കിയതാണ്. ഭില്‍വാര മോഡല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭരണവും പദ്ധതികളും ഇഷ്ടപ്പെട്ടുവെന്നാണ് മനസിലാക്കുന്നത്'- അശോക് ഗെഹ്ലോട്ട് പറഞ്ഞു. 

കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കെയാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായ ഗെഹ്ലോട്ട് ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയത് എന്നതും ശ്രദ്ധേയമാണ്. അതേസമയം, സര്‍ക്കാരുകളെ ഓരോ തവണയും മാറ്റിപ്പിടിക്കുന്ന ജനങ്ങളുടെ മനോഭാവത്തിന് ഇക്കുറി മാറ്റം വരുമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് വീണ്ടും അവസരം ലഭിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും സച്ചിന്‍ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെയാണ് അവര്‍ തെരഞ്ഞെടുക്കുകയെന്നും സര്‍ക്കാര്‍ രൂപീകരിക്കാനുളള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More