'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

ഡല്‍ഹി:  കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്ത്രീകളുടെ കെട്ടുതാലി വരെ അപഹരിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് നരേന്ദ്രമോദി പറയണമെന്ന് പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു. തന്റെ അമ്മയുടെ താലിമാല ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണെന്നും ചൈനയുമായുളള യുദ്ധവേളയില്‍ മുഴുവന്‍ ആഭരണങ്ങളും മുത്തശ്ശി രാജ്യത്തിനായി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. കര്‍ണാടകയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു പ്രിയങ്ക മോദിക്ക് മറുപടി നല്‍കിയത്. 

'കോണ്‍ഗ്രസ് പാര്‍ട്ടി നിങ്ങളുടെ കെട്ടുതാലിയും സ്വര്‍ണവുമെല്ലാം അപഹരിക്കാന്‍ പോവുകയാണ് എന്നാണ് രണ്ടുദിവസമായി അവര്‍ പറഞ്ഞുനടക്കുന്നത്. രാജ്യം  സ്വതന്ത്ര്യമായിട്ട് 76  വര്‍ഷമായി. 55 വര്‍ഷം കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചത്. ആരെങ്കിലും നിങ്ങളുടെ സ്വര്‍ണം കവര്‍ന്നോ? താലിമാല അപഹരിച്ചോ? രാജ്യം യുദ്ധം നേരിടുന്ന കാലത്ത് ഇന്ദിരാഗാന്ധി അവരുടെ സ്വര്‍ണം മുഴുവന്‍ രാജ്യത്തിന് നല്‍കി. എന്റെ അമ്മയുടെ കെട്ടുതാലി ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്. നരേന്ദ്രമോദിക്ക് താലിമാലയുടെ പ്രാധാന്യം അറിയുമോ? അറിയുമായിരുന്നെങ്കില്‍ ഇത്ര വലിയ  അസംബന്ധം എഴുന്നളളിക്കില്ലായിരുന്നു'- പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ അഭിസംബോധന ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കര്‍ഷകര്‍ കടംകയറി ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ അവരുടെ ഭാര്യമാര്‍ക്ക് കെട്ടുതാലി പണയം വയ്‌ക്കേണ്ടിവരുന്നെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 'മകളുടെ വിവാഹമോ കുടുംബത്തില്‍ ആരോഗ്യപ്രശ്‌നങ്ങളോ വരുമ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ ആഭരണങ്ങള്‍ പണയം വയ്‌ക്കേണ്ടിവരുന്നു. കര്‍ഷക സമരത്തിനിടെ നൂറുകണക്കിന് കര്‍ഷകരാണ് മരണപ്പെട്ടത്. അവരുടെ ഭാര്യമാരുടെ താലിമാലയെക്കുറിച്ച് മോദി  ഓര്‍ത്തിട്ടുണ്ടോ? മണിപ്പൂരില്‍ നിസഹായരായ സ്ത്രീകളെ നഗ്നരാക്കി നടത്തിയപ്പോള്‍ അവളെക്കുറിച്ചും അവളുടെ താലിമാലയെക്കുറിച്ചും മോദി ചിന്തിക്കാതിരുന്നതും നിശബ്ദത പാലിച്ചതും എന്തുകൊണ്ടാണ്? ഒരു രാഷ്ട്രീയ ഉപകരണം മാത്രമായാണ് പ്രധാനമന്ത്രി സ്ത്രീകളെ കാണുന്നത്'- പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More