ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർത്ഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്? ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാർ എന്നും ശ്രമിച്ചുപോരുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അവതരണത്തിനിടയിലാണ് കെ എന്‍ ബാലഗോപാല്‍ പറഞ്ഞത്. പ്രവാസികളുടെ നികുതി സംബന്ധിച്ച കാര്യങ്ങളിലും ധനമന്ത്രി നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.
കേന്ദ്രം സാമ്പത്തികമായി വരിഞ്ഞുമുറുക്കുമ്പോൾ ക്ഷേമപെൻഷൻ നിർത്തണോ, വികസനം മുടക്കണോ എന്നതാണ് ചോദ്യം. 11,000 കോടിയാണ് ക്ഷേമപെൻഷന് ആവശ്യം. സംസ്ഥാനത്ത് ആകെയുള്ളത് 85 ലക്ഷം കുടുംബമാണ്. അതിൽ 62 ലക്ഷത്തിലധികം പേർക്ക് നൽകുന്ന പെൻഷൻ ഇല്ലാതാക്കണമെന്നു പറഞ്ഞാൽ അംഗീകരിക്കാനാകില്ലെന്നും എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയുടെ ഭാഗത്തുനിന്നും സുരക്ഷാവീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സംഭവം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, സുപ്രണ്ട് ഇന്‍ ചാര്‍ജ്, ആര്‍എംഒ എന്നിവരാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറുമെന്നാണ് വിവരം.
സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം രൂപീകരിക്കും. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. വൈകിയാൽ പതിനാറാം ദിവസംമുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനംവീതം ദിനംപ്രതി തൊഴിലാളിക്ക് നൽകണം. അതിനുശേഷം 15 ദിവസംകൂടി കഴിഞ്ഞാൽ സമാന
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും' - മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിഴിഞ്ഞം സമരത്തില്‍ പൊലീസ് എല്ലാം സഹിച്ചുകൊണ്ട് ഭൂമിയോളം താഴുകയാണെന്ന് വിദ്യാഭ്യാസ വി ശിവന്‍കുട്ടി നേരെത്തെയും പറഞ്ഞിരുന്നു. ആളുകള്‍ പ്രതിഷേധിക്കുന്നിടത്ത് ഒരു സംഘര്‍ഷവുമുണ്ടാകാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രതിഷേധക്കാര്‍ മുന്‍പോട്ടുവെച്ച 7 ആവശ്യങ്ങളില്‍ സര്‍ക്കാര്‍ 6 എണ്ണവും അംഗീകരിച്ചതാണ്. ചര്‍ച്ചയ്ക്ക് വരുന്നവര്‍ പിന്നീ
ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ അതിക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നാളെ രാവിലെ 8:30ന് ആശുപത്രിയുടെ മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും. തുടരെ തുടരെയുള്ള ആശുപത്രി ആക്രമണങ്ങള്‍
ഗവര്‍ണര്‍ പേര് എടുത്ത് വിമര്‍ശിച്ചതിനെയൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ കുറെയധികം ആളുകള്‍ ഇങ്ങനെ പേര് എടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. 35കൊല്ലമായി പൊതുപ്രവര്‍ത്തനത്തിന്‍റെ പേരില്‍ ആക്ഷേപങ്ങള്‍ കേള്‍ക്കുന്നതാണ്. നമ്മുക്ക് നമ്മുടെ കര്‍മ്മം ചെയ്യാന്‍ സാധിക്കുകയെന്നതാണ് പ്രധാനകാര്യം.
എം വി ഗോവിന്ദന് പകരം കണ്ണൂരില്‍ നിന്നാണ് മന്ത്രിയെ തെരഞ്ഞെടുക്കുന്നതെങ്കില്‍ എ എന്‍ ഷംസീറിന് സാധ്യതയുണ്ടെന്നാണ് അനൌദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, എം വി ഗോവിന്ദന്‍ താത്ക്കാലം എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി
മന്ത്രിമാര്‍ സ്വയം തീരുമാനങ്ങളെടുക്കുന്നില്ലെന്നും എല്ലാം മുഖ്യമന്ത്രിക്ക് വിടുകയാണെന്നും സിപിഎം സംസ്ഥാന സമിതിയില്‍ ആരോപണമുയര്‍ന്നുവെന്നായിരുന്നു ഇന്നു രാവിലെ പുറത്തുവന്ന വാര്‍ത്ത . പൊതുമരാമത്ത്, ഗതാഗതം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകള്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നിരിക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
'80കളില്‍ വെള്ളാനകളുടെ നാട് എന്ന സിനിമ വന്നിരുന്നു. ആ സിനിമയില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന സംഭാഷണം ഇപ്പോഴും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പറയാറില്ലേ. ഇത് സിനിമയുടെ പരസ്യം എന്ന നിലയില്‍ എടുത്താല്‍ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്നമാണ് റോഡുകളുടേത്. സുതാര്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. ആര്‍ക്കുവേണമെങ്കിലും ഈ വിഷയത്തില്‍ വിമര്‍ശിക്കാം - റിയാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്
മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സി പി ഐ രംഗത്തെത്തി. ഭരണഘടനക്കെതിരായ പരാമര്‍ശം ഗുരുതരവും അനുചിതവുമാണെന്നാണ് സി പി ഐ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാനാവാത്തതാണെന്നും
വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയാതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള അഴിമതി അംഗീകരിക്കില്ല. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത പാര്‍ട്ടിയാണ് ആം ആദ്മി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ജന പ്രതിനിധിയും ജീവിക്കേണ്ടത്.
വർഷങ്ങൾക്കിപ്പുറം ഒരു മാതൃദിനത്തിൽ എഴുതുന്ന കുറിപ്പിൽ സ്നേഹത്തിന്റെ മധുരവും കണ്ണീരുപ്പുമുണ്ട്. അമ്മ നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പക്ഷെ മക്കൾ പഠിക്കണമെന്നും സമൂഹത്തിന് ഉപകാരം ഉള്ളവർ ആയിരിക്കണം എന്നും അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു. ചെറുപ്പത്തിൽ എല്ലാത്തിനും അമ്മയുടെ സമ്മതം വേണമായിരുന്നു.
4 കോടിയുടെ ബില്ല് പാസാകാന്‍ നാല്‍പ്പത് ശതമാനം കമ്മീഷന്‍ മന്ത്രി ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു കരാറുകാരനായ സന്തോഷിന്‍റെ വെളിപ്പെടുത്തല്‍. മന്ത്രിക്ക് എതിരെ കേന്ദ്രഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്ങിനെ കണ്ട് പരാതി നല്‍കാനുള്ള തയാറെടുപ്പിലായിരുന്നു സന്തോഷ്.
20 മുതല്‍ 30 വര്‍ഷങ്ങള്‍ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചാര്‍ജെടുത്തതിന് വളരെ വര്‍ഷങ്ങള്‍ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ
പകരം താമസസ്ഥലം ഉണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ജപ്തി നടത്താവൂ എന്നുമാണ് സര്‍ക്കാര്‍ നയം. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് ബാങ്ക് ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് കണ്ടെത്തിയതിനാലാണ് കര്‍ശന നടപടിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
മന്ത്രിയുടെ നിലപാടാണ് സമരം രൂക്ഷമാകുന്നതിന് കാരണമായത്. നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ മന്ത്രി എന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമരവുമായി ബന്ധപ്പെട്ട് ചര്‍ച്ചക്ക് സ്വകാര്യ ബസുടകമകള്‍ തയ്യാറായിരുന്നെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള അനുകൂല നിലപാട് ഉണ്ടായിരുന്നില്ലെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു
ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ വിദ്യാര്‍ഥികളെയും സമരം ബാധിച്ചിട്ടുണ്ട്. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ.
ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാവര്‍ഷത്തെയും പോലെ മധ്യവേനൽ അവധിയായിരിക്കും. ജൂൺ 1 ന് തന്നെ സ്കൂളുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് മുന്നോടിയായി മെയ് 15 മുതൽ വൃത്തിയാക്കൽ പ്രവർത്തികൾ ആരംഭിക്കുമെന്നും അടുത്ത വർഷത്തെ അക്കദമിക് കലണ്ടർ മെയ് മാസത്തിൽ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പാചകപ്പണിക്ക് ബ്രാഹ്മണര്‍ തന്നെ വേണമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് പ്രസാദ ഊട്ട്
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂളുകളിലെ ഷിഫ്റ്റ് ഒഴിവാക്കി പൂര്‍ണ തോതില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഒമൈക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിലവിലെ രീതിയില്‍ ക്ലാസുകള്‍ തുടര്‍ന്ന് കൊണ്ട് പോകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
2018-19 കാലയളവിൽ കടുവകളുടെ സംരക്ഷണം, സുരക്ഷ, നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ 28,306.70 ലക്ഷം രൂപയും 2019-20 ൽ 22,049.98 ലക്ഷം രൂപയും സർക്കാർ നീക്കിവെച്ചത്. ഇതിൽ 26,427.82 രൂപ ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) റിപ്പോർട്ട് പ്രകാരം 2012 നും 2020 നും ഇടയിൽ മധ്യപ്രദേശിൽ 202 കടുവകൾ ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം, നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല.
കൊവിഡ് കാലത്തെ കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്
വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അനവസരത്തിലേതാണ്. അത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. വൈകുന്നേരം 6 മണി മുതല്‍ പത്ത് മണി വരെയുള്ള പീക്ക് അവറിലെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.
ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവിന് ചര്‍ച്ചകള്‍ ആവശ്യമാണ്. സാഹചര്യം മനസിലാക്കി എല്ലാ ജീവനക്കാരും സഹകരിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരിന് അധിക ചെലവ് താങ്ങാന്‍ സാധിക്കില്ല. സ്കൂള്‍ തുറന്നതും, ശബരിമല സീസണും കണക്കിലെടുത്ത് ജീവനക്കാര്‍ സമരത്തിലേക്ക് പോകരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം മുന്‍പോട്ട് വെക്കുകയോ, ഞാന്‍ അതില്‍ എവിടെയും ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
കുടുംബശ്രീ ഫേസ്ബുക്ക് ക്യാംപയിനി'ലൂടെ പേജ് ലൈക്ക് കൂട്ടാനാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ വേണ്ടത്ര ലൈക്ക് കിട്ടുന്നതിനും
തൊഴില്‍ ചെയ്യാതെ കൂലി വാങ്ങുന്നത് തൊഴിലാളി വര്‍ഗത്തിനു അപമാനമാണെന്നും, ട്രേഡ് യൂണിയന്‍റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ചെറിയൊരു വിഭാഗമാണ് തൊഴിലാളികള്‍ക്ക് മുഴുവനും കളങ്കമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
പിണറായി വിജയൻ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങളാകും. ഒല്ലൂരിൽ നിന്ന് ജയിച്ച കെ രാജൻ, ചേർത്തല എംഎൽഎ പി പ്രസാദ് എന്നിവർ മന്ത്രി സ്ഥാനം ഉറപ്പിച്ചു. ജെ ചിഞ്ചുറാണി, ജിആർ അനിൽകുമാർ എന്നവരെയും മന്ത്രിമാരാക്കാൻ ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിച്ചു.