തിരുവനന്തപുരം: സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഇത് ആശങ്കയുയര്‍ത്തുന്നുണ്ട്. ടിപിആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെ എത്തിയാല്‍ മാത്രമേ തിയേറ്ററുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുകയുള്ളു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബിഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. ഡല്‍ഹി, ആന്ധപ്രദേശ്, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ തിയേറ്ററുകള്‍ തുറന്നു. 50 ശതമാനം ആളുകള്‍ക്കാണ് പ്രവേശനാനുമതിയുള്ളത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.