ഹിന്ദുമതവും ഹിന്ദുത്വയും ഒന്നാണെന്ന് സ്ഥാപിക്കുന്നതിന്റെ ഭാഗമാണ് നടന്‍ ചേതന്‍റെ അറസ്റ്റ്- മന്ത്രി റിയാസ്

ഹിന്ദുത്വയെ വിമർശിച്ച കുറ്റത്തിന് കന്നഡ നടൻ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത കർണാടക പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററിൽ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ അഹിംസയെ കർണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർത്ഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്? ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാർ എന്നും ശ്രമിച്ചുപോരുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഹിന്ദുത്വയെ വിമർശിച്ച കുറ്റത്തിന് കന്നഡ നടൻ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത കർണാടക പൊലീസിന്റെ നടപടി പ്രതിഷേധാർഹമാണ്. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററിൽ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതൻ അഹിംസയെ കർണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. "ഹിന്ദുത്വ" എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്​ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല. ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമർശിക്കുന്നത് ഏതർത്ഥത്തിലാണ് ഹിന്ദുമത വിമർശനമാവുന്നത്? ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാർ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടർച്ചയായി വേണം ഹിന്ദുത്വയെ വിമർശിച്ചതിന്റെ പേരിൽ ചേതൻ അഹിംസയെ അറസ്റ്റുചെയ്ത സംഭവത്തെ കാണാൻ.

ഹിന്ദുത്വയെ വിമർശിച്ചു എന്ന കുറ്റത്തിനാണ് എം എം കൽബുർഗിയും ഗൗരി ലങ്കേഷും കർണാടകയുടെ മണ്ണിൽ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കുന്ന കർണാടകയിൽ ഭൂരിപക്ഷ വർഗ്ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പു സുൽത്താനെ വധിച്ചത് വൊക്കലിഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ സംഘപരിവാരം നടത്തിയത്. നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്രവസ്തുതയെ മറച്ചുവെച്ചുകൊണ്ട് വർഗ്ഗീയ ധ്രുവീകരണത്തിനാണ് കർണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടൻ ചേതൻ തന്റെ ട്വീറ്റിലൂടെ വിമർശിച്ചത്.

നാടിനെ സർക്കാർ സംവിധാനം ഉപയോഗിച്ച് വർഗ്ഗീയക്കളമാക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

Contact the author

Web Desk

Recent Posts

Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 1 week ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 1 week ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 2 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 2 weeks ago
Social Post

ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന് നൂറ് വയസ്

More
More
National Desk 3 weeks ago
Social Post

'പുതുമുഖങ്ങളെ സഹായിച്ച് സമയം കളഞ്ഞു, ഇനി എന്നെ കാണാന്‍ പണം നല്‍കണം'; കൂടിക്കാഴ്ച്ചയ്ക്ക് ഫീസ് നിശ്ചയിച്ച് അനുരാഗ് കശ്യപ്‌

More
More