തൊഴിലുറപ്പ് വേതനം വൈകിയാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കും - മന്ത്രി എം ബി രാജേഷ്‌

തൊഴിലുറപ്പ് വേതനം വൈകിയാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. വൈകിയാൽ പതിനാറാം ദിവസംമുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനംവീതം ദിനംപ്രതി തൊഴിലാളിക്ക് നൽകണം. അതിനുശേഷം 15 ദിവസംകൂടി കഴിഞ്ഞാൽ സമാന രീതിയിൽ നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനംകൂടി ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽനിന്നാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കും - എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകാൻ ചട്ടം രൂപീകരിക്കും. ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. വൈകിയാൽ പതിനാറാം ദിവസംമുതൽ ലഭിക്കാനുള്ള വേതനത്തിന്റെ 0.05 ശതമാനംവീതം ദിനംപ്രതി തൊഴിലാളിക്ക് നൽകണം. അതിനുശേഷം 15 ദിവസംകൂടി കഴിഞ്ഞാൽ സമാന രീതിയിൽ നഷ്ടപരിഹാരത്തിന്റെ 0.05 ശതമാനംകൂടി ദിനംപ്രതി തൊഴിലാളിക്ക് ലഭിക്കും. സംസ്ഥാന തൊഴിലുറപ്പ് ഫണ്ടിൽനിന്നാണ് നഷ്ടപരിഹാരത്തുക അനുവദിക്കുന്നത്. വേതനം വൈകാൻ കാരണക്കാരായ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽനിന്ന് നഷ്ടപരിഹാരത്തുക ഈടാക്കും.

തൊഴിലാളികൾക്ക് സമയബന്ധിതമായും കൃത്യതയോടെയും വേതനം ഉറപ്പാക്കാനുള്ള സർക്കാർ ഇടപെടലുകളുടെ ഭാഗമാണ് തീരുമാനം. ഏറ്റവും കൃത്യമായി വേതനം ഉറപ്പാക്കുന്ന കാര്യത്തിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.  ഒരു പ്രവൃത്തി പൂർത്തിയാക്കിയാൽ രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥർ തൊഴിലുറപ്പ് പദ്ധതിയുടെ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൽ വിവരം സമർപ്പിക്കണം. അഞ്ചു ദിവസത്തിനുള്ളിൽ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കണം. ആറു ദിവസത്തിനുള്ളിൽ വേതന പട്ടിക അക്കൗണ്ടന്റ്/ ഐടി അസിസ്റ്റന്റ് തയ്യാറാക്കി, ഏഴു ദിവസത്തിനുള്ളിൽ തുക നൽകാൻ നടപടി സ്വീകരിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More