കരാറുകള്‍ക്ക് കമ്മീഷന്‍ ചോദിച്ച മന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി

അമൃത്സര്‍: കരാറുകള്‍ക്ക് കമ്മീഷന്‍ ചോദിച്ച ആരോഗ്യ മന്ത്രി വിജയ് സിം​ഗ്ളയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. പുറത്താക്കിയതിന് പിന്നാലെ പഞ്ചാബിലെ അഴിമതി വിരുദ്ധ സ്ക്വാഡ് വിജയ് സിം​ഗ്ളയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കരാറുകള്‍ ലഭിക്കണമെങ്കില്‍ ലാഭത്തിന്‍റെ ഒരു ശതമാനം നല്‍കണമെന്ന് വിജയ് സിം​ഗ്ള ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹത്തിനെതിരായ പരാതി. അഴിമതി വിമുക്ത ഇന്ത്യയാണ് പാര്‍ട്ടി ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നുവെന്നും  ആം ആദ്മി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയാതെന്ന് ഭഗവന്ത് മന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുതരത്തിലുമുള്ള അഴിമതിയും അംഗീകരിക്കില്ല. ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത പാര്‍ട്ടിയാണ് ആം ആദ്മി. ജനങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ജന പ്രതിനിധിയും ജീവിക്കേണ്ടത്. 10 ദിവസങ്ങള്‍ക്ക് മുന്‍പാണ് മന്ത്രിക്കെതിരെ പരാതി ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അപ്പോള്‍ തന്നെ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും  വിജയ് സിം​ഗ്ള കുറ്റം ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ഭഗവന്ത് മന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മുഖ്യമന്ത്രി സ്വന്തം കാബിനറ്റ് മന്ത്രിക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അഴിമതി ആരോപണത്തില്‍ കാബിനറ്റ്‌ മന്ത്രിയെ പുറത്താക്കിയത്.

Contact the author

National Desk

Recent Posts

National Desk 10 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 10 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 13 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 15 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More