ആരോഗ്യ വകുപ്പ് മോശമാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഡശ്രമം നടക്കുന്നു - മന്ത്രി വീണ

കണ്ണൂര്‍: ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം മോശമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും വ്യാജപ്രചാരണം നടത്തി ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ലെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. വര്‍ഷങ്ങള്‍ കഴിഞ്ഞും തീര്‍പ്പാകാത്ത കേസുകള്‍ തീര്‍പ്പാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണ്. ഈ കേസുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കും. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് ചീഫ് സെക്രട്ടറിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

20 മുതല്‍ 30 വര്‍ഷങ്ങള്‍ വരെയുള്ള കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചര്‍ച്ചചെയ്തത്. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചാര്‍ജെടുത്തതിന് വളരെ വര്‍ഷങ്ങള്‍ മുമ്പുള്ള പഴയ കേസുകളാണ് അധികവും. പലതിലും കോടതിയലക്ഷ്യ നടപടികള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെയുണ്ടായി. ആരോഗ്യ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ വരാന്‍ പാടില്ല. കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലതുപോലെ കൈകാര്യം ചെയ്ത് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും പരാതികള്‍ തീര്‍പ്പാക്കാനും വേണ്ടിയാണ് ശ്രമിക്കുന്നത്. അത് സര്‍ക്കാര്‍ തീരുമാനമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യ വകുപ്പ് മന്ത്രിയെന്ന നിലയില്‍ കൊടുത്ത നിര്‍ദേശത്തിന്റ കൂടി അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറി നല്‍കിയത്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തന അവലോകനമല്ല നടത്തിയത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി വര്‍ഷങ്ങളായി പറഞ്ഞ കാര്യങ്ങള്‍ അന്നുമുതലേ നടപ്പാക്കാത്തതിനാലാകാം കര്‍ശന ഭാഷ ഉപയോഗിച്ചത്. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന ശക്തമായ നിര്‍ദേശമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയത്. അതിന് പകരം ആരോഗ്യ വകുപ്പ് മൊത്തത്തില്‍ മോശമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതൊരു അജന്‍ഡയുടെ ഭാഗമാണ്. അങ്ങനെ പ്രചരണം നടത്തിയാലും തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കും. ആരോഗ്യ വകുപ്പിലെ 98 ശതമാനം ജീവനക്കാരും ആത്മാര്‍ത്ഥമായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ്. പക്ഷെ ഇത് നടപ്പിലാക്കാന്‍ ആഗ്രഹമില്ലാത്ത വളരെ ചുരുക്കം പേരാകാം ഇങ്ങനെയുള്ള പ്രചരണത്തിന് പിന്നില്‍. അതനുവദിക്കില്ല. സര്‍ക്കാര്‍ തീരുമാനിച്ച കാര്യങ്ങള്‍ നടപ്പിലാക്കുകതന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More