ആവശ്യമെങ്കില്‍ ഭക്ഷ്യകിറ്റ്‌ വിതരണം പുനരാരംഭിക്കും; നിലപാട് മാറ്റി മന്ത്രി ജി ആര്‍ അനില്‍

കോഴിക്കോട്: റേഷന്‍ കട വഴിയുള്ള ഭക്ഷ്യകിറ്റ്‌ വിതരണം ആവശ്യമെങ്കില്‍ പുനരാരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. ഭക്ഷ്യ കിറ്റ്‌ വിതരണം പൂര്‍ണമായി നിര്‍ത്തിയെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത റേഷന്‍ കടകളില്‍ കിറ്റ് വിതരണം പുനരാരംഭിക്കുമെന്നതിനോടൊപ്പം മറ്റ് ഭക്ഷ്യ വസ്തുക്കള്‍ നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. നിലവിലെ വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ആരംഭിച്ച കിറ്റ്‌ വിതരണം നിര്‍ത്തലാക്കുകയാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.

കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, ഇനി കിറ്റ് നൽകില്ലെന്നുമായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്‍റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ലയെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ കിറ്റ്‌ വിതരണം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം സര്‍ക്കാര്‍ ഇതുവരെയും പുറത്തിറക്കിയിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍, മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഇടതുപക്ഷ സര്‍ക്കാരിന്റെ  അധികാര തുടര്‍ച്ചക്ക്  കിറ്റ് വിതരണം സഹായിച്ചിവെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 6 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More