സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎം

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാന്‍ സിപിഎം. ഇന്ന് നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം സജി ചെറിയാനെ എം എല്‍ എ സ്ഥാനത്തുനിന്നും നീക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെക്കുറിച്ച് സിപിഎം ആലോചിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്‍റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചത്. പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയും എം എല്‍ എസ്ഥാനത്തുനിന്നും അയോഗ്യനാക്കാനുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തതോടെ സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തേക്കുളള തിരിച്ചുവരവിന് വഴി തെളിഞ്ഞിരിക്കുകയാണ്. സജി ചെറിയാന്‍ രാജിവച്ചപ്പോള്‍ പകരം മന്ത്രിയെ സിപിഎം തീരുമാനിച്ചിരുന്നില്ല. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ എം ബി രാജേഷ് മന്ത്രിസഭയിലെത്തി. അപ്പോഴും സജി ചെറിയാന്റെ വകുപ്പ് ഒഴിച്ചിടുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More
Web Desk 13 hours ago
Keralam

രാജ്ഭവനിലെ ജാതിപീഡന പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

ഫൈവ് സ്റ്റാര്‍ ഹോട്ടലെന്ന് കരുതി ആളുകള്‍ സ്‌കൂളിലേക്ക് കയറുന്ന സ്ഥിതി - മന്ത്രി വി ശിവന്‍കുട്ടി

More
More
Web Desk 2 days ago
Keralam

കോണ്‍ഗ്രസ് നിലനില്‍ക്കണമെന്നാണ് ആഗ്രഹം- മുഖ്യമന്ത്രി പിണറായി വിജയന്‍

More
More
Web Desk 3 days ago
Keralam

കളമശേരി സ്‌ഫോടനം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

More
More
Web Desk 4 days ago
Keralam

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

More
More