കറണ്ട് ബില്ല് കൂട്ടിയെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധം ; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി നിരക്കില്‍ പത്ത് ശതമാനം വര്‍ധനവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. പീക്ക് അവറില്‍ ചാര്‍ജ് വര്‍ദ്ധനവിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഒന്നുമുണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അനവസരത്തിലേതാണ്. അത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. വൈകുന്നേരം 6 മണി മുതല്‍ പത്ത് മണി വരെയുള്ള പീക്ക് അവറിലെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന തരത്തില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. വൈദ്യുതിയുടെ അനാവശ്യ ഉപയോഗം കുറക്കാന്‍ പീക്ക് അവറിലെ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതായി വരും. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് നയപരമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സംസ്ഥാനത്തെ സൗജന്യ വൈദ്യുതിയുടെ നിരക്ക് 30 ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 1.50 രൂപയ്ക്ക് 40 യൂണിറ്റ് വൈദ്യുതി എന്നത് 50 യൂണിറ്റാക്കിയും ഉയര്‍ത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശം റഗുലേറ്ററി കമ്മീഷനും അംഗീകരിച്ച് ഉത്തരവ് പുറത്തിറക്കി. അടുത്ത മാസം മുതല്‍ ഉത്തരവ് പ്രബല്യത്തില്‍ വരും. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More