138 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില നിരന്തരമായി ഉയരുകയാണ്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് കൂട്ടിയത് 10.89 രൂപയാണ്. ഡീസലിന് 10.52 രൂപയും. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുടരെ ഇന്ധനവില വര്‍ധിക്കുന്നത്.
കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്‍റെയും ഹൈന്ദവ സമൂഹത്തിന്‍റെയും നിരന്തരമായുള്ള ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ പുതിയ ഭേദഗതിക്ക് ഒരുങ്ങിയത്. പിന്നോക്കം നില്‍ക്കുന്ന ഹിന്ദുമതത്തിലുള്ളവരെ വ്യാപകമായി ക്രൈസ്തവരായി മതംമാറ്റം ചെയ്യുന്നുവെന്നുള്ള പരാതികൾ ഉയർന്നിരുന്നു.
76 പേരുള്ള സംസ്ഥാന കമ്മറ്റിയില്‍ 9 പേര്‍ മാത്രമാണ് വിമതയോഗത്തിന് എത്തിയത്. എന്തിനാണ് അവര്‍ പോകുന്നതെന്നും അറിയില്ലെന്നും ശ്രേയാംസ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ മുന്നണി വ്യക്തമായ അറിയിപ്പ് നല്‍കിയിരുന്നു.