ബിജെപിയുമായുളള സഖ്യം ജെഡിഎസിനെ രക്ഷിക്കാൻ, കേരളത്തിൽ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കാം- എച്ച് ഡി ദേവഗൗഡ

ബംഗളുരു: കര്‍ണാടകയില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് ജെഡിഎസിനെ രക്ഷിക്കാനാണെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. കേരളമുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ ജെഡിഎസ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് സ്വതന്ത്ര്യമായി തീരുമാനമെടുക്കാമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം മത്സരിക്കാനാണ് ജെഡിഎസിന്റെ തീരുമാനമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'കര്‍ണാടകയില്‍ ജെഡിഎസിനെ രക്ഷിക്കുക എന്നതായിരുന്നു എനിക്ക് പ്രധാനം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ജെഡിഎസിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കര്‍ണാടകയില്‍ എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ജെഡിഎസിന്റെ തീരുമാനം. എന്‍ഡിഎ സഖ്യത്തിനൊപ്പം പോകാനുളള തീരുമാനമെടുത്തത് ഞാന്‍ തന്നെയാണ്. പാര്‍ട്ടിയിലെ 19 എംഎല്‍എമാരുമായും 8 എംഎല്‍സിമാരുമായും സഖ്യം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും ബിജെപിക്കൊപ്പം പോകാമെന്ന നിലപാടുതന്നെയാണ് എടുത്തത്. അധികാരത്തിനുവേണ്ടിയല്ല, കര്‍ണാടകയുടെ വികസനത്തിനു വേണ്ടിയാണ് എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുന്നത്'- എച്ച് ഡി ദേവഗൗഡ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജെഡിഎസ് കേരളാ ഘടകം എന്‍ഡിഎയ്‌ക്കൊപ്പം ചേരില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനതാദള്‍ സെക്യുലര്‍ 40 വര്‍ഷമായി കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നവരാണെന്നും അതില്‍ ഒരു ഘട്ടത്തിലും ചാഞ്ചല്യമുണ്ടാകില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.

Contact the author

National Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More