ബംഗളുരു: കര്‍ണാടക നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെഡിഎസ്. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയില്‍ കര്‍ണാടക നിയമസഭയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ എതിര്‍ക്കുമെന്നാണ് ജെഡിഎസിന്റെ പ്രഖ്യാപനം.
ബിജെപിയുമായുളള സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നും സഖ്യം വേണോ എന്ന കാര്യം അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തിനുവേണ്ടി ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ ദിവസം എച്ച് ഡി ദേവഗൗഡയുടെ വസതിയില്‍ചേര്‍ന്ന ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനമായത്. മെയ് മാസം കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 66 സീറ്റും ജെഡിഎസിന് 19 സീറ്റുകളുമാണ് നേടാനായത്. ദേശീയതലത്തില്‍ എന്‍ഡിഎയിലോ ഇന്ത്യ സഖ്യത്തിലോ ചേരില്ലെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അടുത്തിടെ വ്യക്തമാക്കിയിരുന്നു.