കോണ്‍ഗ്രസിനെ ഇഷ്ടമാണ്; രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ജെഡിഎസ് എംഎല്‍എ

ബംഗളുരു: കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്‌തെന്ന് പരസ്യപ്പെടുത്തി ജെഡിഎസ് എം എല്‍എ. കെ ശ്രീനിവാസ ഗൗഡയാണ് താന്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്തതെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. നിയമസഭയില്‍ നിന്ന് വോട്ടുചെയ്തിറങ്ങിയ ഗൗഡയോട് ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്തത്. കാരണം എനിക്ക് കോണ്‍ഗ്രസിനോട് ഇഷ്ടമാണ് എന്നായിരുന്നു ശ്രീനിവാസ ഗൗഡയുടെ മറുപടി. താന്‍ ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് നേരത്തെ പ്രഖ്യാപിച്ചയാളാണ് ശ്രീനിവാസ ഗൗഡ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ തന്റെ പാര്‍ട്ടിയുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി വോട്ടുചെയ്യാന്‍ പ്രോത്സാഹിപ്പിച്ചതായി ജെഡിഎസ് മേധാവി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂര്‍ അലി ഖാനുവേണ്ടി വോട്ടുചെയ്യണമെന്നാവശ്യപ്പെട്ട് ജെഡിഎസ് എംഎല്‍എമാര്‍ക്ക് സിദ്ധരാമയ്യ തുറന്ന കത്തെഴുതിയിരുന്നു. മന്‍സൂര്‍ അലി ഖാന്റെ വിജയം ഇരുപാര്‍ട്ടികളും തുടരുന്ന മതേതര ആശയങ്ങളുടെ വിജയമായിരിക്കും എന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. രാജ്യത്ത് ഒഴിവുവന്ന 57 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More
National Desk 5 hours ago
National

ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

More
More
National Desk 6 hours ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

More
More
National Desk 1 day ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖിന് ജാമ്യം

More
More
National Desk 1 day ago
National

ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നാല്‍പ്പതിനായിരം പേരുടെ കത്ത്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

More
More