'ഹൃദയം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി

വിനീത് ശ്രീനിവാസന്‍ ചിത്രമായ 'ഹൃദയ'ത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പുറത്തിറക്കി മോഹന്‍ലാല്‍. 'തന്‍റെ സുഹൃത്ത് ശ്രീനിവാസന്‍റെ മകന്‍ വിനീത് ശ്രീനിവാസനാണ് ഹൃദയം സംവീധാനം ചെയ്യുന്നത്. പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകള്‍ കല്യാണിയും, പ്രണവ് മോഹന്‍ലാലും നിങ്ങള്‍ക്ക് മുന്‍പിലേക്ക് വീണ്ടും എത്തുകയാണ്, സൗഹൃദങ്ങളുടെയും, കുടുംബ ബന്ധത്തിന്‍റെയും കഥയാണ്‌ ഈ സിനിമ പറയുന്നതെന്ന്' മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍, എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത്. 

അജു വര്‍ഗീസ്, ബൈജു സന്തോഷ്‌, അരുണ്‍ കുമാര്‍, വിജയരാഘവന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാന്‍റ് സിനിമാസ് ആന്‍റ് ബിഗ്‌ ബാങ് എന്റര്‍ടെയിന്‍മെന്റിന്‍റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ തെന്നിന്ത്യയില്‍  പ്രശസ്തമായിരുന്ന മെറിലാന്‍റ് സിനിമാസ് കമ്പനി 'ഹൃദയത്തി' ലൂടെ  വീണ്ടും സജീവമാകുകയാണ്.  

വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം.  ഷിഹാം അബ്ദുള്‍ വഹാബ് ആണ് സംഗീതം.  ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. 

Contact the author

Web Desk

Recent Posts

Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 days ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 5 days ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 week ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More