'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

ഡല്‍ഹി: തന്‍റെ പേരും ചിത്രവും ശബ്ദവും ബിദു എന്ന വിളിപ്പേരും അനുവാദമില്ലാതെ മീമുകളിലും ജിഫുകളിലും ഉപയോഗിക്കരുതെന്ന് നടന്‍ ജാക്കി ഷ്രോഫ്. ഒന്നിലധികം സ്ഥാപനങ്ങള്‍ക്കെതിരെ  അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി നൽകി. ഇന്നലെ ഹരജിക്കാരന്റെ വാദം കേട്ട ജസ്റ്റിസ് സഞ്ജീവ് നരുല കുറ്റപത്രത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസയച്ചു. ഇടക്കാല ഉത്തരവിനായി നാളെ വാദം തുടരും. 

ചില വ്യക്തികളും സംഘടനകളും താരത്തിന്‍റെ ഫോട്ടോയും ശബ്ദവും എഐയുടെ സഹായത്തോടെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നു. ഇത് തെറ്റ് ധാരണ പരത്തുന്നുണ്ടെന്നും ഇതിലൂടെ അശ്ലീലചിത്രങ്ങൾ വരെ സൃഷ്ടിക്കുന്നുണ്ടെന്നും നടന്‍റെ അഭിഭാഷകന്‍ പ്രവീണ്‍ ആനന്ദ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 220-ലധികം സിനിമകളില്‍ അഭിനയിച്ച നടന്‍റെ ധാര്‍മ്മിക അവകാശങ്ങളാണിവിടെ ലംഘിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

തന്‍റെ വ്യക്തിത്വ അവകാശങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന ഇത്തരത്തിലുള്ള ലിങ്കുകള്‍ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയത്തിനും ജാക്കി ഷ്രോഫ് അപേക്ഷ നൽകി. അമിതാഭ് ബച്ചൻ, അനിൽ കപൂർ, രജനികാന്ത് തുടങ്ങിയവരും സമാനമായ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

Contact the author

National Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More