'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക്കില്‍ താന്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ് തമിഴ് നടന്‍ സത്യരാജ്. ആശയപരമായി താന്‍ ഒരു 'പെരിയാറിസ്റ്റ്' ആണെന്നും നടന്‍ വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ ഒന്നടങ്കം ഇത്തരത്തിലൊരു വാര്‍ത്ത വന്നതോടെയാണ് വിശദീകരണവുമായി സത്യരാജ് രംഗത്തെത്തിയത്. 

"പ്രധാനമന്ത്രി മോദിയുടെ വേഷം ചെയ്യാന്‍ ആരും എന്നെ സമീപിച്ചിട്ടില്ല. ഈ വാര്‍ത്ത എനിക്ക് തന്നെ പുതിയതാണ്. ഇതാരോ മനപൂര്‍വം പ്രചരിപ്പിച്ചതാണ്" സത്യരാജ് പറഞ്ഞു. 

മോദിയുടെ വേഷം സത്യരാജ് ചെയ്യുന്നെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ്‌ എംപി കാര്‍ത്തി ചിദംബരം അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്റർടൈൻമെന്റ് ഇൻഡസ്ട്രി ട്രാക്കർ രമേശ് ബാലയാണ് ഈ വാര്‍ത്ത ആദ്യം സാമൂഹിക മാധ്യമത്തിലൂടെ പുറത്ത് വിടുന്നത്. ശേഷം മാധ്യമങ്ങളിത് ഏറ്റ് പിടിക്കുകയായിരുന്നു. അതേസമയം, മോദിയുടെ റോള്‍ സത്യരാജിന് നല്‍കരുതെന്ന് പറഞ്ഞ് ബിജെപിയും രംഗത്തെത്തി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

2007-ൽ സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ ജീവിതകഥയില്‍ സത്യരാജ് അഭിനയിച്ചിരുന്നു. അന്നതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മോദിയുടെ ജീവിത കഥ ആസ്പതമാക്കി നിരവധി ബയോപിക്കുകള്‍ വന്നിട്ടുണ്ട്. അതില്‍ 2019-ല്‍ നടന്‍ വിവേക് ഒബ്റോയി നായകനായെത്തിയ 'പിഎം നരേന്ദ്ര മോദി' എന്ന ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമായിരുന്നു. തമിഴ്നാട്ടില്‍ മോദി വിരുദ്ധ വികാരമുള്ളതിനാലാണ് തമിഴില്‍ ഇത്തരത്തിലൊരു ബയോപിക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നത്. 

Contact the author

Entertainment Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 month ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More