ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട  'ഒരു വടക്കന്‍ വീരഗാഥ' , 'മണിച്ചിത്രത്താഴ്', 'ദേവാസുരം', 'ആറാം തമ്പുരാന്‍' എന്നീ ചിത്രങ്ങള്‍ ഇനി ‘ഫോർ കെ’ ദൃശ്യമികവോടെ കാണാം. മലയാള സിനിമയിൽ ഇനി ഹിറ്റുകളുടെ റീ-റിലീസ് കാലമാണ്. 

ഇതിഹാസ ചിത്രമായ ഒരു വടക്കന്‍ വീരഗാഥ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിയേറ്ററുകളിലേക്കെത്തുന്നത്. എസ്ക്യൂബ് ഫിലിംസാണ് ഇത് പുറത്തിറക്കുന്നത്. ചിത്രത്തിന്‍റെ റിലീസിനായുള്ള പ്രാഥമിക ജോലികള്‍ പൂര്‍ത്തിയായി. 31 വര്‍ഷത്തിന് ശേഷമെത്തുന്ന മണിച്ചിത്രത്താഴിന്‍റെയും റീമാസ്റ്ററിങ് ജോലികൾ പൂർത്തിയായി ഫസ്റ്റ് കോപ്പിയായിട്ടുണ്ട്. നിലവില്‍ ജൂലായ്‌ 12 അല്ലെങ്കില്‍ ഓഗസ്റ്റ്‌ 17 എന്നീ തിയതികളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ കരുതുന്നത്. സിനിമയുടെ സംവിധായകന്‍ ഫാസിലും, മാറ്റിനി നൗവും, നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചനും ചേര്‍ന്നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

'കാലാപാനി', 'വല്യേട്ടന്‍', 'ദേവാസുരം', 'ആറാംതമ്പുരാന്‍', '1921' തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ്ങും ഏറ്റെടുത്തിരിക്കുന്നത് മാറ്റിനി നൗ തന്നെയാണ്. കൂടാതെ മോഹന്‍ലാല്‍ വിശാൽ കൃഷ്ണമൂർത്തിയായി വേഷമിട്ട ചിത്രം 'ദേവദൂതന്‍' പ്രേക്ഷകള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ ചിത്രത്തെ കാലം തെറ്റി ഇറങ്ങിയ സിനിമ, മലയാളത്തിലെ അണ്ടര്‍ റേറ്റണ്ട് ക്ലാസ്സിക്‌ മൂവി എന്നെക്കെയാണ് പുതുതലമുറ വിശേഷിപ്പിക്കുന്നത്.

മലയാളത്തില്‍ അന്ന് വരെ കണ്ടത്തില്‍ വെച്ച് പുതിയൊരു അവതരണ രീതിയിലായിരുന്നു ചിത്രം. രഘുനാഥ് പലേരി തിരക്കഥയെഴുതി സിബിമലയിൽ സംവിധാനം ചെയ്ത ചിത്രം വിദ്യാസാഗറിന്റെ മാസ്റ്റര്‍ പീസുകളിലൊന്നായിരുന്നു. ചിത്രത്തിലെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

Contact the author

Web Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
National Desk 1 month ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More