"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. പ്രേക്ഷകരുടെ സ്നേഹം ഇനിയും കൂടെ തന്നെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'ടര്‍ബോ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വീഡിയോയിലാണ് താരത്തിന്‍റെ പരാമര്‍ശം. സാമൂഹിക മാധ്യമങ്ങളില്‍ നടനെതിരെ ശക്തമായ വിദ്വേഷ പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ വന്ന വീഡിയോ ഇതിനകം  ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. പുതിയ സിനിമയിലെ കഥാപാത്രത്തെ പറ്റിയും മമ്മൂട്ടി സംസാരിച്ചു.

"ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. 42 വര്‍ഷമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല". എന്നായിരുന്നു താരത്തിന്‍റെ വാക്കുകള്‍. ഈ സിനിമ രണ്ട് ആളുകളുടെ അനുഭവമാണ് പറയുന്നത്. ഒരു തട്ടിപ്പിന്‍റെ കഥ. നമ്മളില്‍ പലരും അറിയാതെ, എപ്പോഴും  നടക്കാന്‍ സാധ്യതയുള്ള തട്ടിപ്പ്. ഇതിലെ നിഷ്‌കളങ്കനായ കഥാപാത്രം ജോസിന് പറ്റുന്നൊരു കയ്യബദ്ധമാണ് കഥയുടെ ആധാരം"- മമ്മൂട്ടി പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    


സിനിമയുടെ ഒരു ഭാഗം തമിഴ്നാട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ടർബോ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ജോസ് എന്ന  കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍, വൈശാഖ് സംവിധാനം ചെയ്ത ചിത്രംമെയ്‌ 23-ന് തിയറ്ററുകളില്‍ എത്തും. വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

Contact the author

Entertainment Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More
National Desk 1 month ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More