തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

ബോളിവുഡ് നടി തബു ഹോളിവുഡിലേക്ക്. ഒടിടി പ്ലാറ്റ് ഫോമായ മാക്സിന്‍റെ സീരീസിലാണ് തബു അഭിനയിക്കുക. ഡ്യൂണ്‍: പ്രൊഫെസി എന്ന സീരീസിൽ ഉടനീളമുള്ള കഥാപാത്രത്തെയാണ്‌ തബു അവതരിപ്പിക്കുക. അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. 

2019-ലാണ് ഡ്യൂണ്‍: പ്രൊഫെസി പ്രോജക്റ്റിനെ പറ്റി ആലോചിച്ച് തുടങ്ങിയത്. ആദ്യം ഡ്യൂണ്‍: ദി സിസ്റ്റര്‍ഹുഡ് എന്നായിരുന്നു സീരീസിന്‍റെ പേര്. സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന ബ്രയാന്‍ ഹെര്‍ബെര്‍ട്ടിന്റെയും കെവിന്‍ ജെ ആന്‍ഡേഴ്സന്‍ന്‍റെയും നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് നിര്‍മ്മിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാലഘട്ടമാണ് സീരീസില്‍ കാണിക്കുന്നത്. ലോക ഭാവിക്കെതിരെയുള്ള ശക്തികളെ നേരിടാനായി തീവ്രമായ കായിക പരിശീലനം നടത്തുന്ന സഹോദരിമാരാണ് സിരീസിലെ പ്രധാന കഥാപാത്രങ്ങള്‍. തബു ഏത്‌ കഥാപാത്രത്തെയാണ്‌ അവതരിപ്പിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. സിരീസിന്‍റെ പ്രീമിയര്‍ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. ഡെനിസ് വിലെന്യുവല്‍ ചിത്രം ഡ്യൂണിന്‍റെ പ്രീക്വലായിരിക്കും ഈ സീരീസ്.

തബുവിന്റെ രണ്ടാമത്തെ ടെലിവിഷന്‍ സീരീസാണിത്. മീര നായരുടെ 'എ സ്യൂട്ടബിള്‍ ബോയ്' ആയിരുന്നു ആദ്യത്തെ സീരീസ്. ബോളിവുഡ് ചിത്രം 'ക്രൂ'യാണ് അവസാനമായി പുറത്തിറങ്ങിയ തബുവിന്റെ ചിത്രം.  കരീന കപൂറും കൃതി സനോണുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Contact the author

Entertainment Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More