'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

കൊച്ചി: 'വഴക്ക്' സിനിമയുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്‌. വഴക്ക് ഒരു നല്ല സിനിമയാണെന്നും സ്വന്തം സിനിമയെ മോശമായി കാണുന്ന ആളല്ല താനെന്നും ടൊവിനോ പറഞ്ഞു. സിനിമ തിയറ്ററില്‍ റിലീസ് ചെയ്‌താല്‍ നടന്‍റെ കരിയറിനെ ബാധിക്കുമെന്നു പറഞ്ഞ് അതിന്റെ റിലീസ് തടഞ്ഞു എന്നാണ് സംവിധായകന്‍റെ ആരോപണം. സോഷ്യല്‍ മീഡിയ ലൈവിലൂടെയായിരുന്നു ടൊവിനോയുടെ പ്രതികരണം.

"2020-ലാണ് വഴക്ക് സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന് 27 ലക്ഷം രൂപ മുടക്കി. മാത്രമല്ല ഒരു രൂപ പോലും ശമ്പളമായി കിട്ടിട്ടില്ല. ഷൂട്ട്‌ ചെയ്ത് കുറേ കഴിഞ്ഞ് ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിന് അയച്ചു. പക്ഷേ അത് റിജെക്ട് ആയി എന്ന് അറിയിച്ചു. പിന്നീട് മറ്റ് ഫിലിം ഫെസ്റ്റിവലുകളിലും ഐഎഫ്എഫ്ക്കെയിലും സ്ക്രീനിങ്ങിന് അവസരം കിട്ടി. അതിന് ശേഷമാണ് തിയറ്റര്‍ റിലീസിനെ കുറിച്ച് പറയുന്നത്. ഇത്‌ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ആളുകളെ തിയേറ്ററിലേക്കെത്തിക്കുന്ന സിനിമയല്ല. അതുകൊണ്ടാണ്, ഐഎഫ്എഫ്കെയിലുണ്ടായിരുന്ന സ്വീകാര്യത തിയേറ്ററില്‍ കിട്ടില്ലെന്ന് പറഞ്ഞത്. ഇതൊരു പരാജയ ചിത്രമായാല്‍ അടുത്ത രണ്ട്, മൂന്ന് സിനിമകള്‍ കൊണ്ട് എനിക്കത്‌ മാനേജ് ചെയ്യാം. പക്ഷേ ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന റെസ്പെക്ട് കിട്ടാതെ പോകും. ഇതിന്‍റെയെല്ലാം ഓഡിയോ ക്ലിപ്പ് കയ്യിലുണ്ട്" ടൊവിനോ പറഞ്ഞു. 

ചിത്രം തിയറ്റര്‍ റിലീസ് നടക്കാതായത്തോടെ ഒടിടി റിലീസിനായി ശ്രമിച്ചു. പക്ഷേ ഒടിടി റിലീസിന് അദ്ദേഹത്തിന്‍റെ സോഷ്യല്‍ പ്രൊഫൈല്‍ തടസമായി. ഇപ്പോഴും  ചിത്രം ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും, എല്ലാം ചെയ്തിട്ട് അവസാനം വില്ലാനായി മാറുന്നതില്‍ സങ്കടമുണ്ടെന്നും ടൊവിനോ പറഞ്ഞു.

Contact the author

Web Desk

Recent Posts

Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
Movies

ഇന്ത്യയിലെ ആദ്യത്തെ എഐ ചിത്രം 'മോണിക്ക ഒരു എഐ സ്റ്റോറി' തിയറ്ററുകളിലേക്ക്

More
More
Movies

'ലാപതാ ലേഡീസ്' എന്ന ചിത്രത്തിന് ആനന്ദ്‌ മഹാദേവന്‍ ചിത്രവുമായി സാമ്യം

More
More
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 4 weeks ago
Movies

ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം; നാഗവല്ലിയും ചന്തുവുമെല്ലാം വീണ്ടും തിയറ്ററുകളിലേക്ക്‌

More
More